മുംബൈ : റിയല്‍ എസ്റ്റേറ്റ് മേഖല രാജ്യത്തിന്റെ വളര്‍ച്ചയുടെ നിര്‍ണായക ഘടകമാണെന്ന് കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ . വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ ഈ മേഖല പ്രദാനം ചെയ്യുന്നുണ്ട്.
സര്‍ക്കാരിന്റെ സഹായത്തോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ മേഖല വളരെയധികം മികവ് പ്രകടമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ വിദൂരദൃശ്യ സംവിധാനത്തിലൂടെ കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ ദേശീയ നിക്ഷേപ ചടങ്ങില്‍ സംസാരിക്കവെയാണ് ഗോയല്‍ ഇങ്ങനെ പറഞ്ഞത്. റിയല്‍ എസ്റ്റേറ്റ് മേഖല വലിയ ബിസിനസ് അവസരങ്ങള്‍ നല്‍കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സ്റ്റാര്‍ട്ടപ്പ് സംവിധാനത്തിന് വലിയ സാധ്യതകള്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇന്ത്യ മൂന്നാമത്തെ വലിയ നിര്‍മാണ വിപണിയായി മാറുമെന്ന് ഗോയല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും അടിസ്ഥാന സൗകര്യ വികസന രംഗത്ത് ശ്രദ്ധിക്കുന്നുണ്ട്. ഏകദേശം പത്ത് ലക്ഷം കോടി രൂപ കേന്ദ്ര ബജറ്റില്‍ ഈ മേഖലയ്ക്കായി വകയിരുത്തിയിട്ടുണ്ട്. മേഖലയില്‍ സുതാര്യതയും മികച്ച ഭരണരീതികളും കൊണ്ടുവരുന്നതില്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പങ്ക് ശ്രദ്ധേയമാണെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് മേഖല സുഗമമായി പ്രവര്‍ത്തിക്കുന്നതിനായി ജിഎസ്ടി ലളിതമാക്കിയിട്ടുണ്ടെന്ന് പിയൂഷ് ഗോയല്‍ വ്യക്തമാക്കി. ഭവന നിര്‍മ്മാണ മേഖലയിലെ പരാതികള്‍ ഫലപ്രദമായും വേഗത്തിലും പരിഹരിക്കുന്നത് മേഖലയ്ക്ക് വലിയ പ്രോത്സാഹനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: