തിരുവനന്തപുരം: ഉത്തര്‍ പ്രദേശിലെ കൊടും ക്രിമിനല്‍ അതിഖ് അഹമ്മദ് പോലീസ് സാന്നിധ്യത്തില്‍ കൊല്ലപ്പെട്ടതിന്റെ മനുഷാവകാശ പ്രശ്നവും ക്രമസമാധാന തകര്‍ച്ചയും ചിലര്‍ ചര്‍ച്ചയാക്കുന്നുണ്ട്. എംഎല്‍എ യെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന മുന്‍ എംപിയാണ് കൊല്ലപ്പെട്ട ഗുണ്ടാ തലവന്‍ എന്നത് വിഷയമല്ല. അഭിഭാഷകനെയും അംഗരക്ഷകരേയും വെടിവെച്ചുകൊന്ന മറ്റൊരു കേസുമായി ബന്ധപ്പെട്ട വൈദ്യ പരിശോധനയക്ക് കൊണ്ടു വരുമ്പോളാണ് വെടിയേറ്റത് എന്നതും പറയുന്നില്ല. ഉത്തര്‍ പ്രദേശിലെ ക്രമസമാധാന തകര്‍ച്ചയാണ് വലിയ പ്രശ്നം. യോഗി ആദിത്യനാഥ് ഗുണ്ടകള്‍ക്കെതിരെ സന്ദിയില്ലാത്ത യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. അത് വിജയത്തിലേക്ക് നീങ്ങുമ്പോളാണ് ഇത്തരം വിവാദങ്ങള്‍ അതിന്റെ ശോഭ കൊടുത്തുന്നത്.
. നിയമ ദൃഷ്ടിയില് നോക്കിയാല്‍ ജയില്‍ പുള്ളി പോലീസ് ബന്ദവസില്‍ പോകുമ്പോള്‍ കൊല്ലപ്പെടുന്നത് ഗുരുതരമായ വീഴ്ച തന്നെ. അതുകൊണ്ടാണ് ഉടന്‍ ജുഡീഷ്യന്‍ അന്വേഷണം പ്രഖ്യാപി നും സുരക്ഷാ ചുമതല ഉണ്ടായിരുന്ന പോലീസുകാരെ സസ്പെന്‍ഡ് ചെയ്യാനും യോഗി തയ്യാറായത്.
എന്നാല്‍ പോലീസ് സാന്നിധ്യത്തില്‍ പ്രതി കൊല്ലപ്പെടുന്നത് ആദ്യവും യുപിയില്‍ മാത്രവും എന്ന തരത്തിലുള്ള ചര്‍ച്ചകളില്‍ കഴമ്പില്ല. കേരളത്തില്‍ ജയിലിലേക്ക് കൊണ്ടു വരുകയായിരുന്നു പ്രതിയെ ബേംബെറിഞ്ഞ് കൊന്നത് 24 വര്‍ഷം മുമ്പാണ്.
1999 ജൂലായ് 16നായിരുന്നു എല്‍.ടി.ടി.കബീറെന്ന ഗുണ്ടാനേതാവിനെ ഫാറൂഖും സംഘവും പട്ടാപ്പകല്‍ അട്ടക്കുളങ്ങര ജയിലിനു മുന്നില്‍വെച്ച് ബോംബെറിഞ്ഞ് കൊന്നത്. തൊണ്ണൂറുകളില്‍ തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നടന്ന സംഘട്ടനങ്ങളുടെയും കൊലപാതകങ്ങളുടെയും തുടര്‍സംഭവമായിരുന്നു അത്. പോലീസ് അകമ്പടിയോടെ വന്ന കബീറിനെയാണ് ജയിലിനു മുന്നില്‍വെച്ച് ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. തല തകര്‍ന്ന് ചോരയില്‍ മുങ്ങിയ മൃതദേഹത്തിന്റെ നടുക്കുന്ന ചിത്രങ്ങള്‍ അടുത്തദിവസം മാധ്യമങ്ങളില്‍ നിറഞ്ഞു. ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഫാറൂഖിന്റെ സംഘാംഗമായിരുന്ന കബീര്‍ പിന്നീട് തെറ്റിപ്പിരിഞ്ഞ് മറ്റൊരു ഗുണ്ടാസംഘത്തിന്റെ നേതാവായതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം.
എ.എസ്.ഐ. കൃഷ്ണന്‍കുട്ടിയെ വധിച്ച കേസിലെ പ്രതിയായിരുന്നു കബീര്‍. കബീറിനെ കൃഷ്ണന്‍കുട്ടി ക്രിമിനല്‍ കേസില്‍ കസ്റ്റഡിയിലെടുത്തതിന്റെ വിരോധമായിരുന്നു കൊലയ്ക്കു കാരണം. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട കബീര്‍ പുറത്തിറങ്ങിയാല്‍ ഫാറൂഖിനെ വധിക്കുമെന്ന് പ്രചാരണമുണ്ടായി.
ഇതോടെയാണ് കബീറിനെ കൊലപ്പെടുത്തുവാനുള്ള അണിയറനീക്കങ്ങളിലേക്ക് ഫാറൂഖ് കടന്നത്. കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കി. ആറ്റിങ്ങല്‍ കോടതിയിലേക്ക് ബസിലായിരുന്നു പോലീസ് അകമ്പടിയോടെ കബീര്‍ പോയത്. ഇവരെ പിന്തുടര്ന്ന് ഫാറൂഖും സംഘവുമുണ്ടായിരുന്നു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍വെച്ചും ആറ്റിങ്ങല്‍ കോടതി പരിസരത്തുവെച്ചും കൊലപാതകം നടത്താന്‍ പദ്ധതിയിട്ടെങ്കിലും നടന്നില്ല. ഒടുവില്‍ അട്ടക്കുളങ്ങര ജയിലിനു മുന്നില്‍വെച്ച് കൊലപാതകം നടത്തി. ബോംബ് നിര്‍മാണത്തില്‍ വിദഗ്ധനായിരുന്നു ഫാറൂഖ്.
സമാജ് വാദി മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദും സഹോദരന് അഷറഫും ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കനത്ത പോലീസ് വലയത്തില്‍ കൈവിലങ്ങ് ധരിപ്പിച്ച് പ്രയാഗ്രാജിലെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഇരുവരെയും വധിച്ചത്.
അതിഖ് അഹമ്മദിന്റെ മകന് ആസാദ് അഹമ്മദിനെ ഝാന്‍സിയില്‍വച്ച് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത് രണ്ടു ദിവസം മുമ്പാണ്. ആസാദിന്റെ മൃതദേഹം ശനിയാഴ്ചയാണ് സംസ്കരിച്ചത്. അന്നേദിവസംതന്നെ അക്രമികളെത്തി പിതാവ് അതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചുകൊന്നു.
ബിഎസ്പി എംഎല്‍എ ആയിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ് രാജിലുള്ള ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്. അതിഖ്, മകന് ആസാദ്, അഷറഫ് എന്നിവര്‍ ആയിരുന്നു അഭിഭാഷകനായ ഉമേഷ് പാല് കൊല്ലപ്പെട്ട കേസിലെ മുഖ്യ പ്രതികള്‍. ഉമേഷ് പാല് വധക്കേസില്‍ ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്ത് വരികയായിരുന്നു. അതിനിടെയാണ് രാത്രി വൈകി വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത്. കേസില്‍ അതിഖിന്റെ മകന് ആസാദിനെ പോലീസ് തിരയുന്നതിനിടെയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്.. ആതിഖിന്റെ രണ്ട് മക്കള്‍ ജയിലിലാണ്. രണ്ടു മക്കള്‍ ചൈല്‍ഡ് കെയര്‍ ഹോമിലും. ഭാര്യ ഒളിവിലാണ്
ആതീഖ് അഹമ്മദിന്റെയും സഹോദരന്റെയും പോസ്റ്റ്മോര്‍ട്ടം നടത്തുക അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘമാണ്. സ്വരൂപ് റാണി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. ഇതിന്റ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യും. ആതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിലെ മൂന്ന് പ്രതികളും പ്രയാഗ് രാജിന് പുറത്ത് നിന്നുള്ളവരാണെന്ന് പൊലീസ് പറയുന്നു. ലവേഷ് തിവാരി ബാദാ സ്വദേശിയും, സണ്ണി കാസ് ഗഞ്ച് സ്വദേശിയും, അരുണ്‍ മൗര്യ ഹമീര്‍ പൂര് സ്വദേശിയുമാണ്. മൂവരും വെള്ളിയാഴ്ച്ചയോടെയാണ് പ്രയാഗ് രാജില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: