പ്രയാഗ്രാജ്: സമാജ് വാദി മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിനെയും സഹോദരന് അഷറഫിനെയും വധിച്ച അക്രമികള്‍ എത്തിയത് മാധ്യമ പ്രവര്‍ത്തകരായി.
വീഡിയോ ക്യാമറയും മൈക്രോഫോണുമായി എത്തിയ അക്രമികള്‍ വളരെ അടുത്തുനിന്നാണ് ഇരുവര്‍ക്കുംനേരെ വെടിവച്ചത്. ശനിയാഴ്ച രാത്രിയോടെ കനത്ത പോലീസ് വലയത്തില്‍ കൈവിലങ്ങ് ധരിപ്പിച്ച് പ്രയാഗ്രാജിലെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഇരുവരെയും വധിച്ചത്. അതിഖിന്റെ തൊട്ടടുത്തുവരെ എത്താന്‍ മാധ്യമ പ്രവര്‍ത്തകരെ മു്ന്പും പോലീസ് അനുവദിച്ചിരുന്നു. അതിഖ് പലതവണ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. മാധ്യമ പ്രവര്‍ത്തകരെന്ന് തെറ്റിദ്ധരിച്ച് പോലീസ് വലയംഭേദിച്ച് അതിഖിന്റെ തൊട്ടടുത്തുവരെ അക്രമികള്‍ എത്താന്‍ ഇടയാക്കിയത് ഇതാണ്. ചോദ്യങ്ങള്‍ ഉത്തരം പറയാന്‍ അതിഖ് തുടങ്ങുമ്പോള്‍ തന്നെ ഉടതു ചവിയോടു ചേര്‍ത്ത് തലയിലേക്ക് പോന്‍ര് ബഌങ്ക് തോക്കില്‍ നിന്ന് വെടി ഉയര്‍ത്തി. അതേ തോക്കില്‍ നിന്നു തന്നെ സഹോദരന്റെ നെഞ്ചിലേക്കും വെടിവെച്ചു. വീണ ഇരുവര്‍ക്കും നേരെ വീണ്ടും വെടി ഉയര്‍ന്നു.
അതിഖ് അഹമ്മദിന്റെ മകന് ആസാദ് അഹമ്മദിനെ ഝാന്‍സിയില്‍വച്ച് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത് രണ്ടു ദിവസം മുമ്പാണ്. ആസാദിന്റെ മൃതദേഹം ശനിയാഴ്ചയാണ് സംസ്കരിച്ചത്. അന്നേദിവസംതന്നെ അക്രമികളെത്തി പിതാവ് അതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചുകൊന്നു.
ബിഎസ്പി എംഎല്‍എ ആയിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ് രാജിലുള്ള ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്. അതിഖ്, മകന് ആസാദ്, അഷറഫ് എന്നിവര്‍ ആയിരുന്നു അഭിഭാഷകനായ ഉമേഷ് പാല് കൊല്ലപ്പെട്ട കേസിലെ മുഖ്യ പ്രതികള്‍. ഉമേഷ് പാല് വധക്കേസില്‍ ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്ത് വരികയായിരുന്നു. അതിനിടെയാണ് രാത്രി വൈകി വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത്. കേസില്‍ അതിഖിന്റെ മകന് ആസാദിനെ പോലീസ് തിരയുന്നതിനിടെയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്.
അതിഖ് അഹമ്മദിന്റെ ഇളയ സഹോദരന് ഖാലിദ് അസിമിനെ അലഹബാദ് വെസ്റ്റ് അസംബ്ലി മണ്ഡലത്തില്‍ രാജുപാല്‍ പരാജയപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ രാജുപാലിനെ വെടിവെച്ച് കൊല്ലുകയയായിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ടാണ് അതിഖ് അഹമ്മദ് ജയിലിലായത്.്. രാജു പാല് കേസിലെ സാക്ഷിയായ ഉമേഷ് പാലിനെ വധിച്ചസംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ അതിഖ് അഹമ്മദ്, ഭാര്യ ഷൈസ്ത പര്‍വീണ്‍, അവരുടെ രണ്ട് ആണ്മക്കള്, സഹായികളായ അഞ്ച് പേര് എന്നിവരെ പ്രതികളാക്കി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: