Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോകുലത്തിന് രണ്ടാം തോല്‍വി; സെമി കാണാതെ പുറത്ത്

ഗ്രൂപ്പ് സിയിലെ തീര്‍ത്തും വിരസമായ കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് എഫ്‌സി ഗോവയാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. 90ാം മിനിറ്റില്‍ ഇകര്‍ വല്ലേയോയാണ് വിജയഗോള്‍ നേടിയത്. പരാജയത്തോടെ ഗോകുലത്തിന്റെ സെമി പ്രവേശനം സ്വപ്‌നമായി അവശേഷിച്ചു.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Apr 14, 2023, 09:17 pm IST
in Football

കോഴിക്കോട്: സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം കളിയും തോറ്റ് ഗോകുലം കേരള എഫ്‌സി. ഇന്നലെ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് സിയിലെ തീര്‍ത്തും വിരസമായ കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് എഫ്‌സി ഗോവയാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. 90ാം മിനിറ്റില്‍ ഇകര്‍ വല്ലേയോയാണ് വിജയഗോള്‍ നേടിയത്. പരാജയത്തോടെ ഗോകുലത്തിന്റെ സെമി പ്രവേശനം സ്വപ്‌നമായി അവശേഷിച്ചു.

അഞ്ച് മലയാളി താരങ്ങളുമായാണ് ഗോകുലം ഇന്നലെ കളിക്കാനിറങ്ങിയത്. കഴിഞ്ഞ കളിയില്‍ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു നൗഫല്‍ ഇന്നലെ പകരക്കാരുടെ ബെഞ്ചിലായിരുന്നു.

ശരാശരിയിലും താഴെ നിലവാരത്തില്‍ നടന്ന മത്സരത്തില്‍ അല്പമെങ്കിലും മികച്ചുനിന്നത് എഫ്‌സി ഗോവയായിരുന്നു. എന്നാല്‍ ലക്ഷ്യബോധമുള്ള മുന്നേറ്റങ്ങള്‍ ഇരു ടീമുകളും നടത്തിയില്ല. പലപ്പോഴും ചില ഒറ്റയാന്‍ മുന്നേറ്റങ്ങളായിരുന്നു മൈതാനത്ത് നടന്നത്. ആദ്യ പകുതിയില്‍ പറയത്തക്ക മുന്നേറ്റങ്ങള്‍ ഇരു ടീമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ആദ്യ പകുതിയില്‍ ഗോവക്ക് 6 ഉം ഗോകുലത്തിന് 2 ഉം വീതം കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. മൈതാനത്ത് മികച്ച പരസ്പരധാരണയോടെ കളിക്കാന്‍ ഇരു ടീമുകള്‍ക്കുമായതുമില്ല. ആദ്യ പകുതിയുടെ അധിക സമയത്ത് ഗോകുലം മലയാളിതാരം ശ്രീകുട്ടന് മഞ്ഞകാര്‍ഡ്  ലഭിച്ചു.

രണ്ടാം പകുതിയിലാണ് കളി അല്പമെങ്കിലും മെച്ചപ്പെട്ടത്. എന്നാല്‍ സ്‌െ്രെടക്കര്‍മാരുടെ ഫിനിഷിങ് പോരായ്‌മ ഗോളടിക്കുന്നതില്‍ നിന്ന് ഇരു ടീമുകളെയും തടഞ്ഞുനിര്‍ത്തി. 49ാം മിനിറ്റില്‍ ഗോവയുടെ നോഹ വെയ്ല്‍ നല്‍കിയ ഒന്നാന്തരം ക്രോസ്സ് മാകാന്‍ വിന്‍ക്‌ലെ ചോതി പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗോള്‍ കീപ്പര്‍ ഷിബിന്‍ രാജ് തടഞ്ഞിട്ടു. രണ്ട് മിനിറ്റിനുശേഷം ഗോകുലത്തിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. സ്വന്തം പകുതിയില്‍ നിന്ന് ഉയര്‍ത്തിക്കിട്ടിയ പന്തുമായി ഇടതുവിങ്ങിലൂടെ കുതിച്ചുകയറിയശേഷം സൗരവ് പോസ്റ്റിന്റെ വലത് മൂലയിലേക്ക് ഗോള്‍ കീപ്പറെയും മറി കടന്ന് പ്ലേസ് ചെയ്‌തെങ്കിലും പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തേക്ക് പോയി.

67ാം മിനുട്ടില്‍ വലത് വിങ്ങില്‍ നിന്നും സൗരവിന്റെ മറ്റൊരു ശ്രമം ഗോള്‍ കീപ്പര്‍ പുറത്തേക്ക് തട്ടി രക്ഷപ്പെടുത്തി. ഇതിനിടെ ഒരുതവണ എഫ്‌സി ഗോവ വല കുലുങ്ങിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഒടുവില്‍ 90ാം മിനിറ്റില്‍ മത്സരത്തിലെ ഏക ഗോള്‍ പിറന്നു. ഗോവയുടെ ഇകര്‍ വല്ലേയോയാണ് ഗോള്‍ നേടിയത്. ഗോകുലം കേരളയുടെ അബ്ദുല്‍ ഹക്കുവിന്റെ പിഴവില്‍ നിന്നും കിട്ടിയ പന്ത് എഫ്‌സി ഗോവയുടെ നോഹ ഗോളിലേക്ക് തിരിച്ചുവിട്ടെങ്കലും ഗോളി ഷിബിന്‍രാജ് തടുത്തിട്ടു. എന്നാല്‍ റീബൗണ്ട് പന്ത് കിട്ടിയത് ഇകര്‍ വല്ലേയോയുടെ കാലുകളില്‍. ഇത്തവണ ഇകറിന് ലക്ഷ്യം പിഴച്ചില്ല. അനായാസം താരം പന്ത് വലയിലെത്തിച്ചു. എഫ്‌സി ഗോവയുടെ നോഹ് ആണ് ഹീറോ ഓഫ് ദി മാച്ച്. ചൊവ്വാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍. അന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ എഫ്‌സി ഗോവ എടികെ മോഹന്‍ബഗാനുമായി ഏറ്റുമുട്ടും.

മത്സര ക്രമത്തില്‍ മാറ്റം

കോഴിക്കോട്: നാളെ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശ്രീനിധി ഡെക്കാന്‍ റൗണ്ട് ഗ്ലാസ്സ് പഞ്ചാബ്, കേരള ബ്ലാസ്‌റ്റേഴ്‌സ്  ബംഗളൂരു മത്സര ക്രമത്തില്‍ മാറ്റം. ശ്രീനിധി  റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് മത്സരം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലേക്ക് മാറ്റി. ഗ്രൂപ്പ് എയിലെ ഈ രണ്ട് മത്സരത്തിന്റെയും ഫലങ്ങള്‍ ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമാകുന്നത് കൊണ്ടാണ് ഒരേ സമയം രണ്ട് സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്.

Tags: keralafootballGokulam FC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.