തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തിയതില്‍ അസൂയ മൂത്ത് ഡിവൈഎഫ് ഐ. ഏപ്രില്‍ 25ന് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ പോകുന്ന വന്ദേഭാരത് കേരളത്തില്‍ എത്തിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന് വരെ ആരോപിക്കുകയാണ് ഡിവൈഎഫ് ഐ.
കേന്ദ്ര റെയില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കേരളത്തിന് പുതിയ ട്രെയിനുകള്‍ അനുവദിച്ചില്ലെങ്കില്‍ അപ്പോള്‍ കൊടി പിടിച്ച് കേരളത്തിന്റെ തെരുവുകളില്‍ കേന്ദ്രത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നവരാണ് ഡിവൈഎഫ് ഐ. ഇപ്പോള്‍ കേരളത്തെ വെട്ടിമുറിക്കുന്ന കെ റെയില്‍ ഇല്ലാതെ തന്നെ അതിവേഗ ട്രെയിനായി വന്ദേ ഭാരത് എത്തിയപ്പോള്‍ അതിന് ഒരു ക്രെഡിറ്റും അവകാശപ്പെടാനില്ലാത്തതിനാല്‍ കൊടിപിടിക്കാന്‍ തന്നെയാണ് ഡിവൈഎഫ് ഐ നീക്കമെന്നാണ് കരുതുന്നത്.
വികസനം വരുമ്പോള്‍ അത് ഇടത്പക്ഷ ക്രെഡിറ്റിലേ വരാവൂ എന്ന ചിന്താഗതി തന്നെയാണ് ഡിവൈഎഫ് ഐയുടെ ഈ പ്രസ്താവനയില്‍ കാണുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കും എതിരെ സമരം നയിച്ച അതേ മനോഭാവം തന്നെയാണ് ഇപ്പോള്‍ വന്ദേഭാരത് തീവണ്ടിയ്ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയെന്ന ഡിവൈഎഫ് ഐ പ്രസ്താവനയ്ക്ക് പിന്നില്‍ കാണുന്നത്. പിന്നീട് സിപിഎം വന്‍ നേതാക്കളുടെ മക്കള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ മക്കളെ അയച്ച് വലിയ ഉദ്യോഗസ്ഥരാക്കുകയും കേരളത്തില്‍ ദേശാഭിമാനിയില്‍ ആദ്യത്തെ കമ്പ്യൂട്ടര്‍ വല്‍ക്കരണം നടപ്പാക്കുകയും ചെയ്യും. എന്തായാലും വന്ദേഭാരതിനെതിരെ ഒരു ഡിവൈഎഫ്ഐ ബന്ദോ ഹര്‍ത്താലോ നടന്നാലും അതിശയിക്കാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: