മനാമ : നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ച് ഖത്തറും ബഹറൈനും. ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ബഹിഷ്കരണം പിന്‍വലിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് നയതന്ത്ര ബന്ധം പുനസ്ഥാപിക്കുമെന്ന് ഖത്തറും ബഹ്റൈനും പ്രഖ്യാപിച്ചത്.
2021 ജനുവരിയില്‍ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ മൂന്നര വര്‍ഷം നീണ്ട ഉപരോധം അവസാനിപ്പിച്ചു.യാത്ര-വ്യാപാര ബന്ധങ്ങളും പുനഃസ്ഥാപിച്ചിരുന്നു.
സൗദിയിലെ ഗള്‍ഫ് കോര്പ്പറേഷന് കൗണ്‍സിലിന്റെ ആസ്ഥാനത്ത് നടന്ന ബഹ്റൈന്‍-ഖത്തര്‍ ചര്‍ച്ചാ സമിതിയുടെ രണ്ടാമത് യോഗത്തിലാണ്
നയതന്ത്രബന്ധം പുനരാരംഭിക്കാനുള്ള തീരുമാനം. യുഎഇ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് കരാറിനെ സ്വാഗതം ചെയ്തു. ജിസിസി രാജ്യങ്ങളുടെ ശോഭനമായ ഭാവിക്ക് ഇത് ഗുണം ചെയ്യുമെന്നും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: