ന്യൂദല്‍ഹി: ഭരണഘടനാ ശില്പി ഡോ ഭീം റാവു അംബേദ്കറെ അദ്ദേഹത്തിന്റെ ജന്മവാര്ഷികദിനത്തില് രാജ്യം അനുസ്മരിക്കുന്നു. ബി.ആര്.അംബേദ്കര്‍ മുന്നോട്ട് വച്ച വിദ്യാഭ്യാസം, സംഘടിത സമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പോരാടുക എന്ന തത്വം പ്രസക്തമായി തുടരുന്നുവെന്ന് രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.
നിയമവാഴ്ചയിലുള്ള അംബദ്കറുടെ വിശ്വാസവും രാജ്യത്തെ ജനാധിപത്യത്തിന്റെ നട്ടെല്ലായ സാമൂഹിക സാമ്പത്തിക സമത്വത്തോടുള്ള പ്രതിബദ്ധതയും രാഷ്ടപതി മുര്‍മു എടുത്തുപറഞ്ഞു. ഡോ. അംബേദ്കറുടെ ആദര്‍ശങ്ങള്‍ക്കനുസൃതമായി പ്രവൃത്തിക്കുമെന്നും സമത്വവും സമ്പന്നവുമായ ഒരു രാഷ്ട്രവും സമൂഹവും സൃഷ്ടിക്കുന്നതിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞ ചെയ്യാന്‍ അവര്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
അംബദ്കര്‍ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ ന്യൂദല്‍ഹിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രിമാരായ ഡോ. വീരേന്ദ്ര കുമാറും ജി. കിഷന് റെഡ്ഡിയും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ദേഖോ അപ്നാ ദേശ് സംരംഭത്തിന് കീഴില്‍, ഡോ അംബേദ്കറുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളില്‍ ട്രെയിന്‍ എത്തും. ദീക്ഷഭൂമി, സാഞ്ചി, വാരാണസി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ട്രെയിനിന്റെ ഏഴു രാത്രിയും എട്ട് പകലും നീണ്ട യാത്ര ഗയയില്‍ അവസാനിക്കും. മധ്യപ്രദേശിലെ ബാബ സാഹിബിന്റെ ജന്മസ്ഥലമായ നാഗ്പൂരിലെ മൊവിലും സ്റ്റോപ്പുണ്ട്.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും അംബേദ്കറുടെ ജന്മവാര്ഷികത്തില് അദ്ദേഹത്തിന് സമരരണാഞ്ജലി അര്‍പ്പിച്ചു. നിയമജ്ഞനും സാമൂഹിക പരിഷ്കര്‍ത്താവും യഥാര്‍ത്ഥ ദേശീയവാദിയുമായിരുന്നു ്അംബദ്കറെന്ന് അദ്ദേഹം അനുസ്മരിച്ചു. സമൂഹത്തിലെ നിരാലംബരും ചൂഷണം ചെയ്യപ്പെടുന്നവരുമായ വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ച ഡോ അംബേദ്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റില്‍ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: