പാലക്കാട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പാലക്കാട് സ്റ്റേഷനില്‍ എത്തി. ട്രെയിനിന് മികച്ച സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നല്‍കിയത്. ലോക്കൊ പൈലറ്റുള്‍പ്പെടയുള്ള ജീവനക്കാര്‍ക്ക് മധുരം നല്‍കിയും മാലയിട്ടും കരഘോഷങ്ങളോടെയാണ് ജനം ട്രെയിനിനെ സ്വീകരിച്ചത്.
16 കാറുകളുമായാണ് ട്രെയില്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ വന്ദേഭാരത് എക്സ്പ്രസ് ഏറണാകുളം സ്റ്റേഷനില്‍ എത്തിചേരും തുടര്‍ന്ന് വൈക്കിട്ട് തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷണില്‍ എത്തിചേരും. ഇത് മോദിസര്‍ക്കാര്‍ കേരളത്തിന് നല്കിയ വിഷു കൈനീട്ടമാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.
ഈ മാസം 22ന് ട്രെയിന്‍ സംസ്ഥാനത്ത് ട്രയല്‍ റണ്‍ നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഏപ്രില്‍ 24ന് സംസ്ഥാനത്തിന് ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ സര്‍വ്വീസ് തിരുവനന്തപുരം-കണ്ണൂര്‍ ഇടയിലായിരിക്കും. വന്ദേഭാരത് സര്‍വീസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യ സര്‍വീസിനുള്ള വന്ദേഭാരത് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്നലെയാണ് പുറപ്പെട്ടത്.
ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് അധികം വൈകാതെ കേരളത്തില്‍ ഓടിതുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികള്‍ക്കായുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിയെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: