മുംബയ് : നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അത് സ്വീകരിക്കുന്ന കമ്പനികളുടെ ലാഭത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരീക്ഷണം. ലാഭത്തില്‍ നേരിട്ടുളള വിദേശ നിക്ഷേപത്തിന്റെ സ്വാധീനം: ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുളള തെളിവുകള്‍ എന്ന പ്രബന്ധത്തിലാണ് ആര്‍ബിഐ ഈ നിഗമനം അവതരിപ്പിച്ചത്.
കമ്പനിയുടെ വലിപ്പം ലാഭക്ഷമതയുമായി ക്രിയാത്മകമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രബന്ധം പറയുന്നു. വലിയ തോതില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്ന കമ്പനികള്‍ക്ക് ഉയര്‍ന്ന ലാഭമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു.
വലിയ കമ്പനികളുടെ മേധാവികള്‍ പലപ്പോഴും അതിന്റെ പ്രശസ്തി സംരക്ഷിക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ കൂടുതല്‍ ശ്രദ്ധ നല്കുന്നു.ഇത് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കുന്നതാണ് കാരണം.പഴയ കമ്പനികള്‍ക്ക് ലാഭക്ഷമത കുറവായിരിക്കും.
നേരിട്ടുളള വിദേശ നിക്ഷേപം പുതിയ കമ്പനികളില്‍ ആവശ്യമായ സ്ഥിരമായ പണലഭ്യത ഉറപ്പാക്കും. ഇതിനൊപ്പം സാങ്കേതികമായ സംവിധാനങ്ങളും പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നുണ്ട്. ലാഭം വര്‍ദ്ധിക്കാന്‍ ഇതും കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: