ന്യൂദല്‍ഹി : രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന ട്രെയിന്‍ ജയ്പൂരിനും ഡല്‍ഹി കാന്റോണ്‍മന്റിനും ഇടയിലാണ് ഓടുന്നത്.
അജ്മീറിനും ഡല്‍ഹി കന്റോണ്മന്റിനും ഇടയില്‍ ട്രെയിനിന്റെ പതിവ് സര്‍വീസ് നാളെ ആരംഭിക്കും. ജയ്പൂര്‍, അല്‍വാര്‍, ഗുരുഗ്രാം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
ഡല്‍ഹിക്കും ്അജ്മീറിനുമിടയിലുള്ള യാത്ര പുതിയ ട്രെയിന്‍ വന്നതോടെ എളുപ്പമാകുമെന്ന് ഉദ്ഘാടനത്തിന് ശേഷം സംസാരിച്ച മോദി പറഞ്ഞു. റെയില്‍ യാത്ര സുരക്ഷിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തര ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് എക്സ്പ്രസ് രാജസ്ഥാന്റെ ടൂറിസം വ്യവസായത്തിന് വളരെയധികം ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും രാജസ്ഥാന് ഗവര്‍ണര്‍ കല്‍രാജ് മിശ്രയും ചടങ്ങില്‍ പങ്കെടുത്തു. പുതിയ വന്ദേ ഭാരത് എക്സ്പ്രസ് അജ്മീറില്‍ നിന്ന് ഡല്‍ഹി കന്റോണ്മന്റിലേക്ക് 5 മണിക്കൂര്‍ 15 മിനിറ്റില്‍ ഓടിയെത്തും. ഇതുവരെ ഇതേ പാതയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായിരുന്ന ശതാബ്ദി എക്സ്പ്രസ്, ഈ ദൂരം ഓടിയെത്തുന്നത് 6 മണിക്കൂര്‍ 15 മിനിറ്റ് കൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: