ന്യൂദല്‍ഹി : കൂത്തുപറമ്പ് എംഎല്‍എയ്ക്കെതിരെ നിയമ നടപടി ക്കൊരുങ്ങി ആര്‍ജെഡി നേതൃത്വം. ശരത് യാദവ് നേതൃത്വം നല്കിയ ലോക് താന്ത്രിക് ജനതാദള്‍ ആര്‍ജെഡിയില്‍ ലയിച്ചത് ചൂണ്ടിക്കാട്ടിയാണ് ആര്‍ജെഡി കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്.
അന്തരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ശരത് യാദവ് നേതൃത്വം നല്കിയ ലോക് താന്ത്രിക് ജനതാദള്‍ ലാലുപ്രസാദ് യാദവ് നേതൃത്വം നല്കിയ രാഷ്ട്രീയ ജനതാ ളില്‍ ലയിച്ചിരുന്നു. എന്നാല്‍ ലയനം കണക്കിലെടുക്കാതെയാണ് കേരളത്തിലെ എല്‍ജെഡിയുടെ ഏക എംഎല്‍എ കെ.പി. മോഹനന് മുന്നോട്ട് പോകുന്നത്. ആര്‍ജെഡി സംസ്ഥാന ഘടകം യുഡിഎഫ് നൊപ്പമാണ്. എന്നാല്‍ എംഎല്‍എ കെ.പി. മോഹനന് സിപിഎം നേതൃത്വം നല്കുന്ന ഇടത് മുന്നണിക്കൊപ്പമാണ്. എംഎല്‍എ കെ.പി. മോഹനന് ആര്‍ജെഡിയുടെ ഭാഗമാകണമെന്ന് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രടറി ബിനു പഴയചിറ ആവശ്യപ്പെട്ടു
കെ.പി. മോഹനനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിനാണ് ആര്‍ജെഡി യുടെ നീക്കം. ഒപ്പം തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിക്കുമെന്നാണ് അറിയുന്നത്. ശ്രേയാംസ് കുമാര്‍ നേതൃത്വം നല്കുന്ന കേരളത്തിലെ എല്‍ജെഡി രാഷ്ട്രീയ ജനതാ ദള്‍ ലയനത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ച് ഇടത് മുന്നണിക്കൊപ്പം നില്‍ക്കുകയാണ് . ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ഏക എംഎല്‍എ യ്ക്കെതിരെ നിയമ നടപടിക്കായി ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: