ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവുംവേഗത്തില്‍ വളരുന്ന സമ്പദ്ഘടനയുള്ള രാജ്യം ഇന്ത്യ തന്നെയെന്ന് ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി). നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ (2023-24) ചൈനയുടെ സാമ്പത്തിക വളര്‍ച്ച 5.2 ശതമാനത്തില്‍ നില്ക്കുമ്പോള്, ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 5.9 ശതമാനമാണ്. റഷ്യ-ഉക്രൈന് യുദ്ധം ഉള്‍പ്പെടെ ഒരു പിടി ആഗോള സാഹചര്യങ്ങള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നതിനാലാണ് ഐഎംഎഫ് വളര്‍ച്ച നിരക്ക് കുറച്ച് പ്രവചിക്കുന്നത്.
ഇന്ത്യയാണ് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയെന്ന് ചൂണ്ടിക്കാട്ടുന്ന ഐഎംഎഫ് പട്ടിക:
അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച 1.6 ശതമാനം മാത്രമാണ്. റഷ്യയുടേത് 0.7 ശതമാനം മാത്രമാണ്. ഫ്രാന്‍സിന്റേതും 0.7 ശതമാനം മാത്രമാണ് വളര്‍ച്ച. സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിയുന്ന യുകെയ്ക്ക് നെഗറ്റീവ് വളര്‍ച്ചയാണ് -0.3 ശതമാനം. നൈജീരിയ 3.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ ജപ്പാന് 1.3 ശതമാനം വളര്‍ച്ചയാണ് ഉണ്ടാവുക. ജര്‍മ്മനിയ്ക്കും നെഗറ്റീവ് വളര്‍ച്ചയാണ് -0.1 ശതമാനം മാത്രം.
റിസര്‍വ്വ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 6.4 ശതമാനം വളര്‍ച്ചയാണ് പ്രവചിച്ചിരുന്നു. 2022ല്‍ 6.8 ശതമാനം വളര്‍ച്ച ഐഎംഎഫ് പ്രവചിച്ചെങ്കിലും 2023-24 സാമ്പത്തികവര്‍ഷത്തില്‍ 5.9 ശതമാനം ജിഡിപി വളര്‍ച്ച മാത്രമാണ് ഐഎംഎഫ് പ്രവചിക്കുന്നത. എങ്കിലും ഇന്ത്യ തന്നെയാണ് സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങളില്‍ മുന്‍പന്തിയിലെന്നും ഐഎംഎഫ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: