പാരീസ് : 2027ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ . രാജ്യം ഇന്ന് 3.5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാണെന്നും 2047 ഓടെ 30-35 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
2047ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുമെന്ന് പിയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. പാരീസില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യവെയാണ് ഗോയല്‍ ഇക്കാര്യം പറഞ്ഞത്. സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ ഇന്ത്യയുടെ കയറ്റുമതി 750 ബില്യണ്‍ യുഎസ് ഡോളര്‍ കടന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തെ മരുന്ന്, ഭക്ഷ്യോത്പാദക കേന്ദ്രമായും മറ്റ് രാജ്യങ്ങളുടെ വിശ്വസ്ത പങ്കാളിയായും ഇന്ത്യ ഉയര്‍ന്നുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സുമായുള്ള പങ്കാളിത്തത്തെ ഇന്ത്യ വളരെയധികം വിലമതിക്കുന്നതായി വാണിജ്യ മന്ത്രി പറഞ്ഞു. അവസരങ്ങളുടെയും സൗഹൃദത്തിന്റെയും കാര്യത്തില്‍ ഈ പങ്കാളിത്തം കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. ഇന്തോ ഫ്രഞ്ച് വ്യാപാര ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പിയൂഷ് ഗോയല്‍ ഫ്രാന്‍സിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: