ന്യൂദല്‍ഹി: തെറ്റായ വരികള്‍ ചേര്‍ത്ത് പാടി ദേശീയ ഗാനത്തെ അധിക്ഷേപിച്ച് രണ്ട് പെണ്‍കുട്ടികള്‍. ഇവരുടെ വീഡിയോ വൈറലായി പ്രചരിച്ചതോടെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ അലയടിച്ചത്. ഇതോടെ പെണ്‍കുട്ടികള്‍ വീഡിയോ പിന്‍വലിച്ചു.
കൊല്‍ക്കത്തയില്‍ നിന്നുള്ളവരാണ് ഈ പെണ്‍കുട്ടികള്‍ എന്ന കരുതുന്നു. എരിയുന്ന സിഗരറ്റിനോട് ദേശീ ഗാനത്തെ ഇവര്‍ താരതമ്യം ചെയ്യുന്നുമുണ്ട്. വീഡിയോയില്‍ പെണ്‍കുട്ടികള്‍ സിഗരറ്റ് ഉയര്‍ത്തിപ്പിടിക്കുന്നതും കാണാം.
ഫെയ്സ്ബുക്കില്‍ അപ് ലോഡ് ചെയ്ത വീഡിയോയില്‍ കത്തുന്ന സിഗരറ്റുമായാണ് അവര്‍ ദേശീയ ഗാനത്തെ താരതമ്യം ചെയ്യുന്നത്. എന്നാല്‍ ഈ ഗാനത്തിനെതിരെ ശക്തമായ പ്രതിഷേധത്തിന്റെ അല ഉയര്‍ന്നതോടെ പെണ്‍കുട്ടികള്‍ ഈ ഗാനം പിന്‍വലിച്ചു.
അഡ്വ. അത്രായി ഹല്‍ദര്‍ ഈ വീഡിയോയ്ക്കെതിരെ പരാതി നല്കി. ബരക് പൂര് കമ്മിസറെറ്റിലും ലാല്‍ബസാര്‍ സൈബര്‍ സെല്ലിലുമാണ് രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.
പെണ്‍കുട്ടികള്‍ പ്രായപൂര്ത്തിയാവാത്തരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്താണ് അവരെ ഇങ്ങിനെയൊരു കാര്യത്തിന് പ്രേരിപ്പിച്ചതെന്ന് അറിയില്ല. പൊലീസ് വിശദമായി അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: