കശ്മീര്‍ : ഏഷ്യയിലെ ഏറ്റവും നീളമേറിയ സോജില തുരങ്കം 2026 ഡിസംബറില്‍ തുറക്കാനാവുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി. കഴിഞ്ഞ ദിവസം ഇതിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു നിതിന്‍ ഗാഡ്കരി. ഇതോടെ കശ്മീരിലെ ജനങ്ങളുടെ ജീവിതദുരിതത്തിന് പരിഹാരം കാണാന്‍ മോദി സര്‍ക്കാര്‍ വിഭാവനം ചെയ്ത വലിയൊരു വികസനനാഴികക്കല്ലായ സോജില തുരങ്കവും വാഗ്ദാനം ചെയ്ത സമയത്ത് പൂര്‍ത്തിയാക്കാന്‍ പോവുകയാണ്.
കശ്മീരിനെ അക്ഷരാര്‍ത്ഥത്തില്‍ കന്യാകുമാരിയുമായി ഈ തുരങ്കം ബന്ധിപ്പിക്കും. ശ്രീനഗര്‍-ലഡാക്ക് ഹൈവേ മഞ്ഞുകാലത്ത് ശക്തമായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ദീര്‍ഘകാലത്തേക്ക് അടയ്ക്കേണ്ടി വരുന്നത് സാധാരണക്കാരുടെ ഗതാഗതത്തെയും ജീവിതമാര്‍ഗ്ഗത്തെയും തടയുന്ന സ്ഥിതി വിശേഷം ഈ തുരങ്കം യാഥാര്‍ത്ഥ്യമാകുന്നതോടെ പരിഹരിക്കപ്പെട്ടും.
സോജില ചുരം താണ്ടാന്‍ സാധാരണ 3 മണിക്കൂര്‍ വേണ്ടിവരും. ഈ തുരങ്കം പൂര്‍ത്തിയായാല്‍ വെറും 20 മിനിറ്റ് മതി. 4,900 കോടി രൂപയാണ് നിര്‍മാണച്ചെലവ്. 13കിമീ നീളമുള്ള തുരങ്കം സമുദ്രനിരപ്പില്‍നിന്ന് 11,500 അടി ഉയരത്തിലാണ് . 19 തുരങ്കങ്ങളാണ് നിര്‍മ്മിക്കപ്പെടുന്നത്. ലഡാക്കില്‍ നിന്നും കശ്മീരിലേക്ക് എല്ലാ കാലത്തും സുഗമഗതാഗതം ഉറപ്പുവരുത്തുന്നതാണ് ഈ തുരങ്കം. അടിയന്തരഘട്ടത്തില്‍ സൈനിക നീക്കം സുഗമമാക്കാനും ഈ തുരങ്കം സഹായിക്കും.
തുരങ്കത്തിന്റെ പണി പൂര്‍ത്തിയായാല്‍ കശ്മീരില്‍ ടൂറിസം 2-3 ഇരട്ടി വര്‍ധിക്കുമെന്നും നിതിന്‍ ഗാഡ്കരി പറഞ്ഞു. കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. കാര്‍ഗില്‍ യുദ്ധസമയത്ത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി വിഭാവനം ചെയ്ത സുഗമമായ ഒരു സഞ്ചാരപാതയാണ് ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: