തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 2023 ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ / അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ / ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ / എന്‍ എച്ച് ആര്‍ സിയില്‍ റിസേര്‍ച്ച് അസിസ്റ്റന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് മൂന്ന് ഘട്ടങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടത്തുന്നത്.
അപേക്ഷകള്‍ https://ssc.nic.in എന്ന വെബ്‌സൈറ്റില്‍ 2023 മെയ് മൂന്നിന് മുന്‍പ് സമര്‍പ്പിക്കണം. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകള്‍/ പട്ടിക ജാതി/ പട്ടിക വര്‍ഗം / ഭിന്നശേഷിക്കാര്‍ / വിമുക്ത ഭടന്‍മാര്‍ തുടങ്ങിയവര്‍ക്ക് ഫീസ് ഇളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 080 25502520 / 9483862020 എന്ന നമ്പറുകളിലോ https://ssc.nic.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: