ന്യൂദല്‍ഹി: ഇന്ത്യയില്‍ മുസ്ലിങ്ങളെ നല്ല രീതിയിലല്ല പരിഗണിക്കുന്നതെങ്കില്‍ പിന്നെ എങ്ങിനെയാണ് മുസ്ലിം ജനസംഖ്യ വര്ധിക്കുന്നതെന്ന ചോദ്യവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്. അതേ സമയം പാകിസ്ഥാനിലേക്ക് നോക്കാനും അവിടെ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്നും അവിടുത്തെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ കുറഞ്ഞുവരികയാണെന്നും പാശ്ചാത്യമാധ്യമങ്ങളെ നിര്‍മ്മല സീതാരാമന് ഓര്‍മ്മിപ്പിച്ചു.
യുഎസ് സന്ദര്‍ശനം നടത്തുന്ന നിര്‍മ്മല സീതാരാമന് യുഎസിലെ തിങ്ക് ടാങ്കായ പീറ്റേഴ്സണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഇക്കണോമിക്സില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന ചില പാശ്ചാത്യമാധ്യമങ്ങളുടെ പ്രചാരണത്തെ പ്രതിരോധിക്കുകയായിരുന്നു സീതാരാമന്.
സ്വാതന്ത്ര്യത്തിന് ശേഷം എങ്ങിനെയാണ് ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ വര്ധിച്ചുവെന്നതിനെക്കുറിച്ച് ഗവേഷണം നടത്താന്‍ അവര്‍ പാശ്ചാത്യ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇവരുടെ ജനസംഖ്യ ഇനിയും വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഇന്ത്യയില്‍ ഇവരുടെ ജീവതം സര്‍ക്കാര്‍ ഇടപെടലുകള്‍ കൊണ്ട് ബുദ്ധിമുട്ടേറിയതാകുന്നു എങ്കില്‍ 1947ന് ശേഷം മുസ്ലിം ജനസംഖ്യ ഇന്ത്യയില്‍ വര്ധിച്ചുകൊണ്ടിരിക്കുമായിരുന്നോ- നിര്‍മ്മല സീതാരാമന് ചോദിച്ചു.
വോയ്സ് ഓഫ് ജസ്റ്റിസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് മതം മാറ്റുകയോ അതല്ലെങ്കില്‍ മുസ്ലിം യുവാക്കള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുകയോ വര്‍ധിച്ചുവരുന്നതായി പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇസ്ലാമിലേക്കുള്ള ഹിന്ദു പെണ്‍കുട്ടികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനവും പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടികളുടെ ഇസ്ലാം ചെറുപ്പക്കാരുമായുള്ള വിവാഹവും കൂടിവരുന്നതായി ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ റൈറ്റ്സ് ആന്റ് സൊസൈറ്റിയും പറയുന്നു. ഈ ക്രൂരതകള്‍ അവിടുത്തെ ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തെ നിത്യമായ ഭയത്തില്‍ കഴിയാന്‍ നിര്‍ബന്ധിതമാക്കുന്നുവെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: