ന്യൂദല്‍ഹി : രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പച്ചക്കൊടി കാട്ടും. ഉദ്ഘാടന ട്രെയിന്‍ ജയ്പൂരിനും ഡല്‍ഹി കന്റോണ്മന്റ് റെയില്‍വേ സ്റ്റേഷനും ഇടയിലാണ് ഓടുന്നത്.
ട്രെയിനിന്റെ പതിവ് സര്‍വീസ് 13 ാം തീയതി അജ്മീറിനും ഡല്‍ഹി കാന്റോണ്‍മന്റിനും ഇടയില്‍ ആരംഭിക്കും, ജയ്പൂര്‍, അല്‍വാര്‍, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തും.
പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ഡല്‍ഹി കാന്റോണ്‍മന്റിനും അജ്മീറിനും ഇടയിലുള്ള ദൂരം അഞ്ച് മണിക്കൂര്‍ 15 മിനിറ്റിനുള്ളില്‍ ഓടിയെത്തും. ഇതേ പാതയിലെ നിലവിലുളള ഏറ്റവും വേഗതയേറിയ ട്രെയിനായ ശതാബ്ദി എക്സ്പ്രസ്, ഡല്‍ഹി കാന്റോണ്‍മെന്റില്‍ നിന്ന് അജ്മീറിലെത്താന്് 6 മണിക്കൂര്‍ 15 മിനിറ്റ് എടുക്കും.
വിനോദസഞ്ചാര വികസനം, സാമൂഹ്യ-സാമ്പത്തിക പുരോഗതി എന്നിവ പുതിയ ട്രെയിന്‍ സര്‍വീസിലൂടെ ഉണ്ടാകുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: