ന്യൂദല്‍ഹി: കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(സിപിഐ) ഇനി ദേശീയ പാര്‍ട്ടിയല്ല. സിപിഐക്ക് ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നഷ്ടമായി. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികള്‍ക്കും ദേശീയ പദവി നഷ്ടമായിട്ടുണ്ട്. ആംആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി എന്ന പദവി ലഭിച്ചിട്ടുണ്ട്.
ബി ജെ പി, കോണ്‍ഗ്രസ്, ബിഎസ്പി, സിപിഎം, ആം ആദ്മി മാത്രമാണ് ഇനി ദേശിയ പാര്‍ട്ടികള്‍
വരാനിരിക്കുന്ന കര്‍ണ്ണാടക അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഐക്കും തൃണമൂല്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും അവരുടെ ചിഹ്നങ്ങള്‍ അനുവദിക്കില്ല.
പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇടതു കേന്ദ്രമായി നിലനിന്ന സിപിഐ ശോഷിച്ചുവെന്നാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. കേരളത്തില്‍ മാത്രമാണ് സിപിഐക്ക് സ്വാധീനം. തമിഴ്നാട്ടില്‍ ഡിഎംകെയുടെ ഭാഗമായി നിന്ന് ആറുശതമാനം വോട്ട് സിപിഐക്ക് ലഭിച്ചിരുന്നു.
കേരളത്തിലെ അധികാരത്തിന് പുറമേ ബംഗാള്‍, ത്രിപുര, തമിഴ്നാട് എന്നീ നാലു സംസ്ഥാനങ്ങളില്‍ ആറുശതമാനത്തിലധികം വോട്ട് ലഭിച്ചതാണ് ദേശീയ പദവി പോകാതെ പിടിച്ചു നില്ക്കാന് സിപിഎമ്മിനെ സഹായിച്ചത്.
ദല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലെ ഭരണത്തിന് പുറമേ ഗോവയിലെ വോട്ട് വിഹിതം ഉയര്‍ന്നതുമാണ് മാനദണ്ഡപ്രകാരം ദേശീയപാര്‍ട്ടി പദവിയിലേക്കുയരാന്‍ ആപ്പിന് വഴിയൊരുക്കിയത്. ഗോവയില്‍ 6.77 ശതമാനം വോട്ടാണ് ആപ്പിന് ലഭിച്ചത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളിലും ആപ്പ് വിജയിച്ചു.
ദേശീയപദവിക്ക് വേണ്ടത്:
* നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി വേണം.
* കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പുകളിലോ ആറു ശതമാനത്തിലധികം വോട്ട് നാല് സംസ്ഥാനങ്ങളിലെങ്കിലും നേടണം.
* കുറഞ്ഞത് നാല് എംപിമാരെങ്കിലും അവസാന ലോക്സഭാ ഇലക്ഷന് വിജയിക്കണം.
* മൂന്നു സംസ്ഥാനങ്ങളിലായി ആകെ രണ്ടു ശതമാനം എങ്കിലും നേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: