വാഷിംഗ്ടണ്‍ : ട്വിറ്ററില്‍ ഏറ്റവും അധികം പേര് പിന്തുടരുന്ന ഇലോണ്‍ മസ്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുടരാന് തുടങ്ങി. മോദിയെ 87.7 ദശലക്ഷം പേരാണ് പിന്തുടരുന്നത്.
ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനമാണ് മസ്കിനുളളത്. കഴിഞ്ഞ വര്‍ഷം ട്വിറ്ററിനെ ഏറ്റെടുത്ത മസ്കിനെ 134.3 ദശലക്ഷം പേര് പിന്തുടരുന്നുണ്ട്.
അതേസമയം മസ്ക് 195 പേരെയാണ് പിന്തുടരുന്നത്. ഇതില്‍ ഒരാളായിരിക്കുകയാണ് പ്രധാനമന്ത്രി മോദി. വളരെ കുറച്ച് രാഷ്ട്രീയ നേതാക്കളെ മാത്രമാണ് മസ്ക് പിന്തുടരുന്നതെന്നത് ശ്രദ്ധേയമാണ്.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് മസ്ക് പിന്തുടരുന്ന മറ്റൊരു രാഷ്ടീയ നേതാവ്. 2015ല്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ മോദി മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഏതായാലും മസ്ക് മോദിയെ പിന്തുടരുന്നുവെന്ന വാര്‍ത്ത വൈറലായിട്ടുണ്ട്. ഇനി മോദിയുടെ മസ്കുമായുളള ബന്ധത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി രംഗത്തെത്തുമോ എന്ന ചോദ്യവും പരിഹാസരൂപേണ രസികന്മാര് ഉയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: