ന്യൂദല്‍ഹി : ഇന്ത്യയുടെ അതിര്‍ത്തികള്‍ സുരക്ഷിതവും ശക്തവുമാണ്. കിബിത്തൂ ഇന്ത്യയുടെ അവസാന ഗ്രാമമല്ല ആദ്യ ഗ്രാമം ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. അരുണാചല്‍ സന്ദര്‍ശനത്തിനിടെ വിവിധ പദ്ധതികളുടെ ഉദ്ഘാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂര്യന്റെ ആദ്യകിരണങ്ങള്‍ പതിക്കുന്നത് ഇവിടെയാണ്. അരുണാചല്‍ പ്രദേശിലെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നാം സമാധാനത്തോടെ വീടുകളില്‍ ഉറങ്ങുന്നത് നമ്മുടെ അതിര്‍ത്തികളില്‍ സൈന്യം കാവല്‍ നില്‍ക്കുന്നതിനാലാണ്. അതിര്‍ത്തിയിലെ സുരക്ഷ ഈ രാജ്യത്തിന്റെ സുരക്ഷയാണ്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഐടിബിപിയും ഇന്ത്യന്‍ സൈന്യവുമുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ഭൂമി കയ്യേറാന്‍ ആര്‍ക്കും കഴിയില്ലെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും.
രാജ്യം വികസനത്തിന്റെ പാതയിലാണ്. ഇന്ത്യയുടെ പരമാധികാരത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. മോദി സര്‍ക്കാര്‍ അതിര്‍ത്തിയിലെ വികസനത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കോണ്‍ഗ്രസ് നല്കുന്നതിനേക്കാള് അധികം ശ്രദ്ധ അതിര്‍ത്തിയില്‍ മോദി സര്‍ക്കാര്‍ നല്കുന്നു.
വടക്ക് കിഴക്കന്‍ മേഖലകള്‍ ഇന്ന് വികസനത്തിന്റെ പാതയിലാണ്. 2014 മുന്‍പ് വടക്കിഴക്കന്‍ മേഖല മുഴുവന്‍ പ്രശ്നബാധിത മേഖല എന്നാണ് അറിയപ്പെട്ടിരുന്നത്. ഒമ്പത് വര്‍ഷം കൊണ്ട് രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്കുന്ന പ്രദേശമായി വടക്ക് കിഴക്കന്‍ മേഖല മാറി. രാജ്യത്തിനുമേല്‍ ഇന്ന് ഒരാള്‍ക്കും കണ്ണു വെക്കാന്‍ കഴിയില്ല. രാജ്യത്തിന് ഇന്ന് ഭീകരവാദത്തിന്റെ യാതൊരു ഭീഷണിയും ഇല്ലെന്നും അമിത്ഷാ പറഞ്ഞു.
അതേസമയം സാങ്നാന്‍ ചൈനയുടെ പ്രദേശമാണ്. അമിത് ഷാ അവിടെ സന്ദര്‍ശനം നടത്തുന്നത് ചൈനയുടെ പ്രാദേശിക പരമാധികാരത്തെ ലംഘിക്കുന്നതാണ്. ഇത് അതിര്‍ത്തിയിലെ സമാധാനം വഷളാക്കുന്നതാണെന്നും ചൈനീസ് വക്താവ് വാങ് വെന്‍ബിന്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: