ന്യൂഡല്‍ഹി: ആണ്‍കുട്ടിയോട് നാവില്‍ നക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ വിവാദമായതിന് പിന്നാലെ ക്ഷമ പറഞ്ഞ് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ദലൈ ലാമയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഖേദംപ്രകടിപ്പിക്കുന്ന പ്രസ്താവന പങ്കുവെച്ചത്.
തന്റെ വാക്കുകള്‍ വേദന സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ കുട്ടിയോടും കുട്ടിയുടെ കുടുംബത്തോടും ലോകം മുഴുവനുമുളള തന്റെ സുഹൃത്തുക്കളോടും മാപ്പ് അപേക്ഷിക്കുന്നതായി ട്വീറ്റില്‍ പറയുന്നു. കാണുന്ന ആളുകളെ അദ്ദേഹം നിഷ്കളങ്കമായും തമാശയ്ക്കും കളിയാക്കുന്ന പതിവുണ്ട്.പൊതുയിടങ്ങളിലും ക്യാമറയ്ക്ക് മുന്നിലും ഇങ്ങനെ ചെയ്യുന്നുണ്ട്. ഇപ്പോഴുണ്ടായ സംഭവത്തില്‍ അദ്ദേഹം ഖേദിക്കുന്നുവെന്ന് ട്വിറ്ററില്‍ പറയുന്നു.
ഗുരുഗ്രാം ആസ്ഥാനമായ സ്ഥാപനത്തിന്റെ ഭാഗമായാണ് 12 വയസുളള ആണ്‍കുട്ടി ദലൈലാമയെ കാണാനെത്തിയത്. ദലൈലാമയെ ആലിംഗനം ചെയ്യണമെന്ന് പറഞ്ഞ കുട്ടിയെ അടുത്ത് വിളിച്ചപ്പോഴാണ് വിവാദ സംഭവമുണ്ടായത്.
മുമ്പ് 2019ലും വിവാദപ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് ദലൈ ലാമ ഖേദം പ്രകടിപ്പിച്ചിരുന്നു. പിന്‍ഗാമി ഒരു വനിതയാണെങ്കില്‍ അവര്‍ കൂടുതല്‍ ആകര്‍ഷണീയ ആയിരിക്കണം. ഇല്ലെങ്കില്‍ ഗുണമില്ലെന്ന പ്രസ്താവനയാണ് അന്ന് പ്രശ്നമായത്. ബി.ബി.സിയുടെ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: