തായ്പേയ്: തായ് വാന്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് ചൈനീസ് സൈനികാഭ്യാസം. ആണവായുധം ഉപയോഗിക്കാന്‍ കഴിയുന്ന എച്ച്് കെ 6 പോര്‍വിമാനങ്ങളും വിമാനവാഹിനികപ്പലുകളും അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.
ചൈന 70 യുദ്ധവിമാനങ്ങള്‍ തങ്ങളുടെ അതിര്‍ത്തിക്ക് ചുറ്റും വിന്യസിച്ചതായി തായ് വാന്‍ അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 35 വിമാനങ്ങള്‍ അതിര്‍ത്തിക്കുളളില്‍ പ്രവേശിച്ചു.
തായ് വാന്‍ പ്രസിഡന്റ് സായ് ഇങ്ങ് വെനും അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ കെവിന് മക്കാര്‍ത്തിയും അടുത്തിടെ ലോസ് ആഞ്ചലസില്‍ ചര്ച്ചനടത്തിയതിയാണ് ചൈനയെ പ്രകോപിപ്പിച്ചത്. മൂന്ന് ദിവസത്തെ സൈനികാഭ്യാസമാണ് ചൈന നടത്തുന്നത്.
തായ വാന്‍ ചൈനയുടെ ഭാഗമാണെന്ന വാദമുയര്‍ത്തിയാണ് സൈനികാഭ്യാസം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ വാനിലെത്തിയപ്പോഴും ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: