ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സൈനിക റിക്രൂട്ടമന്റ് പദ്ധതിയായ അഗ്‌നിപഥിന്റെ സാധുത സുപ്രീം കോടതി ശരിവച്ചു. അഗ്നിപഥ് പദ്ധതി ചോദ്യം ചെയ്ത് സമര്‍പ്പിച്ചിച്ച രണ്ട് അപ്പീലുകള്‍ കോടതി നിരസിച്ചു.
പൊതുതാത്പര്യങ്ങള്‍ മറ്റ് താത്പര്യങ്ങളേക്കാള്‍ പ്രധാനമാണെന്ന് കോടതി നിരീക്ഷിച്ചു. അഗ്‌നിപഥ് പദ്ധതിയുടെ സാധുത ഫെബ്രുവരിയില്‍ ഡല്‍ഹി ഹൈക്കോടതി ശരിവച്ചിരുന്നു.ദേശീയ താത്പര്യം മുന്‍നിര്‍ത്തിയും സായുധ സേന പൂര്‍ണ സജ്ജമാണെന്ന് ഉറപ്പാക്കുന്നതിനുമാണ് അഗ്‌നിപഥ് പദ്ധതി ആവിഷ്‌കരിച്ചതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.
ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. ഹൈക്കോടതി എല്ലാ വശങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്- ഹൈക്കോടതി വിധിക്കെതിരെ ഗോപാല്‍ കൃഷ്ണനും അഭിഭാഷകന്‍ എം എല്‍ ശര്‍മ്മയും സമര്‍പ്പിച്ച പ്രത്യേക ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു.
അതേസമയം വ്യോമസേന റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഈ മാസം 17ന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. അഗ്നിപഥ് പദ്ധതി നിലവില്‍ വരുന്നതിന് മുമ്പുളള കേസാണിത്. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: