മൈസുരു : കടുവാ സംരക്ഷണ പദ്ധതി 50 വര്‍ഷം തികയുന്ന വേളയില്‍ ഇന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ സെന്‍സസ് പ്രകാരം രാജ്യത്ത് കടുവകളുടെ എണ്ണം ഉയര്‍ന്നു. 2018 ലെ 2,967 ല്‍ നിന്ന് 6.74 ശതമാനം വര്‍ദ്ധിച്ച് 3,167 കടുവകളാണ് ഇപ്പോള്‍ രാജ്യത്തിലുളളത്. കര്‍ണ്ണാടക സന്ദര്‍ശനവേളയില്‍ മൈസൂരുവില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
2006ല്‍ 1,411 കടുവകളാണ് ഉണ്ടായിരുന്നത്. 2010ല്‍ 1,706, 2014ല്‍ 2,226, 2018ല്‍ 2,967 എന്നിങ്ങനെയാണ് കടുവകള്‍ വര്‍ദ്ധിച്ചത്. കടുവകള്‍, പുള്ളിപ്പുലികള്‍, ചീറ്റകള്‍, സിംഹങ്ങള്‍, ഹിമപ്പുലികള്‍, പ്യൂമ, ജാഗ്വാര്‍ എന്നിവ ഉള്‍പ്പെടുന്ന പൂച്ച വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന ജീവികളുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര ബിഗ് ക്യാറ്റ് സഖ്യത്തിനും മോദി തുടക്കം കുറിച്ചു. ഏകദേശം 97 രാജ്യങ്ങള്‍ക്ക് ഈ സഖ്യത്തില്‍ അംഗങ്ങളാകാം. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള ഭീഷണി കാരണം ഈ മൃഗങ്ങളുടെ വംശനാശം ഉണ്ടാവുന്നത് തടയാന്‍ ഈ സഖ്യം ഗുണകരമാകും.
രാജ്യത്ത് 2,226 കടുവകളുണ്ടായിരുന്ന 2014നെ അപേക്ഷിച്ച് 33% വര്‍ദ്ധനവാണ് പുതിയ സംഖ്യ പ്രതിഫലിപ്പിക്കുന്നത്. 12 വര്‍ഷത്തിനിടയില്‍, ഇന്ത്യ കടുവകളുടെ എണ്ണം ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ചു.
കടുവാ സങ്കേതങ്ങളുടെ എണ്ണം 2006ല്‍ 28 ആയിരുന്നത് ഇന്ന് 51 ആയി ഉയര്‍ന്നു. രാജ്യത്തെ ശക്തമായ പരിപാലനത്തിന്റെ ഫലമായി ഗുജറാത്തില്‍ സിംഹങ്ങളുടെ എണ്ണം 29% വര്‍ധിച്ചു. പുള്ളിപ്പുലികളുടെ എണ്ണം ഏകദേശം 63% വര്‍ദ്ധിച്ചു . രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ ആഫ്രിക്കയില്‍ നിന്നെത്തിച്ചു.അസമില്‍ ഒറ്റക്കൊമ്പന് കാണ്ടാമൃഗത്തെ വേട്ടയാടുന്നത് അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: