ന്യൂദല്‍ഹി : വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ നാളെ മുതല്‍ 15ാം തീയതി വരെ ഉഗാണ്ടയിലും മൊസാംബിക്കിലും ഔദ്യോഗിക സന്ദര്‍ശനം നടത്തും. നാളെ അദ്ദേഹം ഉഗാണ്ടയിലെത്തും. ഉഗാണ്ട വിദേശകാര്യ മന്ത്രി ജനറല്‍ ജെജെ ഒഡോംഗോയുമായി ഡോ. ജയശങ്കര്‍ പ്രതിനിധി തല ചര്‍ച്ചകള്‍ നടത്തും. മറ്റ് മന്ത്രിമാരെയും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി കാണും.
നാഷണല്‍ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയുടെ ഇന്ത്യക്ക് പുറത്തുളള ആദ്യ ക്യാമ്പസ് ജിഞ്ചയില്‍ ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും. ഉഗാണ്ടയില്‍ സൗരോര്‍ജ ജലവിതരണ പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. ഉഗാണ്ടയിലെ വ്യാപാര സമൂഹത്തെ അഭിസംബോധന ചെയ്യുന്ന മന്ത്രി ഇന്ത്യന്‍ പ്രവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
ഈ മാസം 13 മുതല്‍ 15 വരെ ഡോ.എസ് ജയശങ്കര്‍ മൊസാംബിക് സന്ദര്‍ശിക്കും. ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ മൊസാംബിക്കിലെ ആദ്യ സന്ദര്‍ശനമായിരുക്കുമിത്. മൊസാംബിക് വിദേശകാര്യ മന്ത്രി വെറോണിക്ക മകാമോയുമായുളള സംയുക്ത യോഗത്തിന്റെ അഞ്ചാമത് പതിപ്പില്‍ ജയശങ്കര്‍ സഹ അധ്യക്ഷനായിരിക്കുകയും ചെയ്യും. മൊസാംബിക്കിലെ മറ്റ് മന്ത്രിമാരുമായും നിയമസഭാ പ്രതിനിധികളുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും. ഉഗാണ്ടയിലെയും മൊസാംബിക്കിലെയും സന്ദര്‍ശനങ്ങള്‍ ഈ രണ്ട് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ ഉഭയകക്ഷി ബന്ധം കൂടുതല്‍ ബലപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: