ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് ബാധ വീണ്ടും വര്‍ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അയ്യായിരത്തി മുന്നൂറിലധികം പേര്‍ക്ക് പുതിയതായി കോവിഡ് ബാധിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
എന്നാല്‍ ആകെ 3726 പേര് കോവിഡില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 32,000ത്തിലധികം കോവിഡ് രോഗികളാണുള്ളത്. രോഗമുക്തി നിരക്ക് 98.74 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അറുനൂറിലധികം കോവിഡ് വാക്സിന് ഡോസുകള്‍ നല്കി. രാജ്യമെമ്പാടുമായി ഇതുവരെ 220 കോടി 66 ലക്ഷം വാക്സിന് ഡോസുകള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: