കൊച്ചി: ബിജെപി ഭരിക്കുന്ന ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്ക് യാതൊരു അരക്ഷിതാവസ്ഥയുമില്ലന്ന് സിറോ മലബാര്‍ സഭാ മേധാവി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ബിജെപിയോട് ഇന്ത്യയിലെ െ്രെകസ്തവ വിഭാഗത്തിന് ഒരു തരത്തിലുമുള്ള എതിര്‍പ്പുകളുമില്ല. ആവശ്യങ്ങള്‍ നിറവേറ്റുന്ന പാര്‍ട്ടികള്‍ക്കൊപ്പമാണ് എന്നും ജനങ്ങളുണ്ടാകുക. അതുകൊണ്ട് തന്നെ കേരളത്തില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും പകരമായി ബിജെപിയോട് താത്പര്യം കാണിക്കുന്നത് സ്വാഭാവികമാണ്് ആലഞ്ചേരി പറഞ്ഞു.
അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ മുഖച്ഛായ മികച്ചതാക്കാന്‍ മോദിക്ക് സാധിച്ചിട്ടുണ്ട്. പൗരന്മാര് സുരക്ഷിതരാണെന്ന തോന്നിയാല്‍ മറ്റ് പ്രശ്ങ്ങളെല്ലാം താനെ മാറും. ക്രിസ്ത്യന്‍ സമുദായത്തിന്റെ മാത്രമല്ല എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കും കോണ്‍ഗ്രസിനോട് മുന്‍പ് ആഭിമുഖ്യമുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം കുത്തനെ ഇടിഞ്ഞു. കോണ്‍ഗ്രസുമായുള്ള െ്രെകസ്തവരുടെ ബന്ധം വഷളായത് അവര്‍ സ്വീകരിച്ച തെറ്റായ നയങ്ങള്‍ കൊണ്ടാണ്. ഇടതുപക്ഷത്തേക്ക് ഒരു വിഭാഗം പിന്നീട് പോയി. മറ്റൊരു മാര്‍ഗ്ഗമില്ലാത്ത കൊണ്ടാണ് അങ്ങനെയുണ്ടായത്. എന്നാല്‍ അവര്‍ക്കും പല സാഹചര്യങ്ങളിലും ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതെ പോയി. അതുകൊണ്ടാണ് അവര്‍ ബിജെപിയെ മറ്റൊരു സാധ്യതയായി കാണുന്നത്.
കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപിക്കും സാധ്യതയുണ്ട്. ജനങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതില്‍ ബിജെപി വിജയിച്ചിട്ടുമുണ്ട്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ തന്നെ കാണാന്‍ വരാറുണ്ട്. ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന് അവര്‍ പറയാറുണ്ടെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ബിജെപി അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്നമാണെന്ന് ചിലര്‍ പറയുന്നു. അതെന്തുകൊണ്ടാണെന്ന് അറിയില്ല. നരേന്ദ്ര മോദി നല്ലൊരു നേതാവാണ്. അദ്ദേഹം ആരുമായും ഏറ്റുമുട്ടലുകള്‍ക്ക് പോകാറില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ മുഖച്ഛായ മികച്ചതാക്കാന്‍ മോദിക്ക് സാധിച്ചിട്ടുണ്ട്. ആലഞ്ചേരി വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: