കൊല്‍ക്കത്ത : സസ്യത്തില്‍ നിന്ന് മനുഷ്യന് അണുബാധയേറ്റ ലോകത്തെ ആദ്യ സംഭവം കൊല്‍ക്കത്തയില്‍ ?വര്‍ഷങ്ങളായി കുമിളുകളിലെയും മറ്റ് സസ്യങ്ങളിലെയും ഫംഗസ് ബാധ സംബന്ധിച്ച് പഠനം നടത്തുന്ന 61കാരനാണ് രോഗബാധയുണ്ടായത്.
ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ രോഗമുക്തി നേടി. തുടര്‍ച്ചയായി ഫംഗസുമായും അഴുകുന്ന വസ്തുക്കളുമായും ഇടപഴകിയതിനാലാകും ഫംഗസ് ബാധ ഏറ്റതെന്നാണ് വിലയിരുത്തല്‍. വളരെ അപൂര്‍വമായി മാത്രമേ ഇങ്ങനെ സംഭവിക്കൂവെന്ന് കൊല്‍ക്കത്ത അപ്പോളോ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
കൊണ്ടോസ്റ്റെറിയം പുര്പുര്നെം എന്ന ഫംഗസാണ് ഗവേഷനെ ബാധിച്ചത്. ഈ ഫംഗസ് ബാധിക്കുന്ന സസ്യത്തിന്റെ ഇലകള്‍ കരിഞ്ഞ് പിന്നീട് ആ ശാഖ തന്നെ നശിച്ചു പോകും. ചുമ, തൊണ്ടയടപ്പ് , ക്ഷീണം എന്നിങ്ങനെ അസ്വസ്ഥകളുമായാണ് ഗവേഷകന് ആശുപത്രിയിലെത്തിയത്. ഭക്ഷണം കഴിക്കുന്നതിനും പ്രയാസുണ്ടായിരുന്നു.
സാധാരണ പരിശോധനകളിലൂടെ ഫംഗസ് ബാധ കണ്ടെത്താനായില്ല. ആധുനിക രീതിയില്‍ നടത്തിയ പരിശോധനയിലാണ് വില്ലനെ ഡോക്ടര്‍മാര്‍ക്ക് മനസിലാക്കാനായത്. വൈറസിനെ ചെറുക്കുന്ന മരുന്നുകള്‍ നല്‍കിയാണ് രോഗമുക്തി വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: