ക്രിയേറ്റിവ് ഡയറക്ടർ പ്രശാന്ത് വർമയുടെ സംവിധാനത്തിൽ തേജ സജ്ജ നായകനാകുന്ന സിനിമാറ്റിക്ക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായ ഹനു- മാൻ ആരാധകർ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതാണ്. ടീസർ റിലീസിന് മുൻപ് വരെ മറ്റ് ഭാഷകളിൽ വലിയ പ്രതീക്ഷകൾ ഇല്ലാതിരുന്ന ചിത്രത്തിന് ഇപ്പോൾ ആരാധകർ മറ്റൊരു അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ്. ടീസർ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറുകയും ചിത്രത്തിനുള്ള കാത്തിരിപ്പ് കൂടുകയും ചെയ്തു.
ഹനുമാന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഹനുമാൻ ചലിസ എന്ന ലിറിക്കൽ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ഗൗരഹരിയുടെ സംഗീതത്തിന് സായ് ചരൻ ഭാസ്കരുന്നിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഗംഭീര അഭിപ്രായങ്ങൾ നേടി മുന്നേറുകയുമാണ്.
ഗാനത്തിൽ ഹനുമാന്റെ ഹീറോയിസം കാണിക്കുന്ന ആർട് വർക്ക് ഗംഭീരമാണ്. ലിറിക്കൽ ആർട് വർക്ക് അവതരണം ആയിട്ട് കൂടിയും അത്രമേൽ സൂക്ഷമതയോടെയാണ് അണിയറപ്രവർത്തകർ കൈകാര്യം ചെയ്തിരിക്കുന്നത്. വലിയ ക്യാൻവാസിൽ പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഹനു-മാൻ ഇന്ത്യൻ ഭാഷകളായ തെലുഗു, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം റിലീസുകൾക്ക് പുറമെ ഇംഗ്ലീഷ് , സ്പാനിഷ്, കൊറിയൻ, ജാപ്പനീസ്, ചൈനീസ് ഭാഷകളിലും റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പുറത്ത് വിടും.
“അഞ്ജനാദരി” എന്ന സാങ്കൽപ്പിക ലോകത്താണ് ഹനു-മാന്റെ കഥ നടക്കുന്നത്. ഹനുമാന്റെ ശക്തി എങ്ങനെ നായകന് ലഭിക്കുന്നെന്നും അഞ്ജനാദരി എന്ന ലോകത്തെ രക്ഷിക്കുന്നതുമാണ് സിനിമ സംസാരിക്കുന്നത്. സിനിമയുടെ ആശയം ലോകമെമ്പാടും എത്തുന്നതായത് കൊണ്ട് തന്നെ ലോകത്തൊട്ടാകെ സിനിമ മുകച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
അമൃത അയ്യരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിനയ് റായാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വരലക്ഷ്മി ശരത് കുമാർ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രൈം ഷോ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഢി നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ചൈതന്യയാണ് . എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – അസ്രിൻ റെഡ്ഢി ലൈൻ പ്രൊഡ്യുസർ – വെങ്കട് കുമാർ ജെട്ടി അസോസിയേറ്റ് പ്രൊഡ്യുസർ – കുശാൽ റെഡ്ഢി, ഛായാഗ്രഹണം – ശിവേന്ദ്ര മ്യുസിക്ക് – ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് പ്രൊഡക്ഷൻ ഡിസൈനർ – ശ്രീനാഗേന്ദ്ര തങ്കല എഡിറ്റർ – എസ് ബി രാജു തലരി. പി ആർ ഒ – ശബരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: