ഭോപ്പാല്‍ : കുനോ ദേശീയോദ്യാനത്തില്‍ നിന്നും രക്ഷപ്പെട്ട ചീറ്റപ്പുലിയെ തിരിക എത്തിച്ചു. ഒബന്‍ എന്ന് പേരുള്ള ചീറ്റയേയാണ് തിരിച്ചെത്തിച്ചത്. നമീബിയയില്‍ നിന്ന് കൊണ്ടുവന്നതില്‍ വിശാല വനത്തിലേക്ക് തുറന്നുവിട്ട ഒബനെയാണ് തിരിച്ചെത്തിച്ചത്. അഞ്ച് ദിവസത്തെ തെരച്ചിലിന് ശേഷം മയക്കുവെടിവെച്ചാണ് ചീറ്റയെ തിരിച്ചെത്തിച്ചത്.
ഏപ്രില്‍ 2-നാണ് കുനോ ദേശീയോദ്യാനത്തിന്റെ അതിര്‍ത്തി ഭേദിച്ച് 20 കിലോമീറ്റര്‍ അകലെയുള്ള ത്സാര്‍ ബറോഡ ഗ്രാമത്തിലേക്ക് ചീറ്റ കടക്കുന്നത്. അത് മനസ്സിലാക്കിയ ഉടന്‍ അധികൃതര്‍ ചീറ്റയ്‌ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. അടുത്ത ദിവസം മറ്റൊരു ഗ്രാമമായ പാര്‍വതി ബറോഡയിലും ചീറ്റയെ കണ്ടെത്തി. ചൊവ്വാഴ്ചയോടെ ദേശീയോദ്യാനത്തിന് സമീപം ഒബന്‍ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിച്ചില്ല. പകരം സമീപത്തിലുള്ള മറ്റൊരു വനത്തില്‍ കഴിയുകയായിരുന്നു.
ഇതോടെ ചീറ്റ ഇനി തിരിച്ചെത്താനുള്ള സാധ്യതകള്‍ മങ്ങിയതോടെയാണ് മയക്കുവെടിവെച്ച് തിരിച്ചെത്തിക്കാന്‍ വനം വകുപ്പിന്റെ സംഘം തീരുമാനിച്ചത്. വംശനാശം സംഭവിച്ചതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നിന്നും ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ആദ്യ ബാച്ചില്‍ എട്ടും രണ്ടാം ബാച്ചില്‍ 12-ഉം ചീറ്റകളെയാണ് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: