ഗുവാഹത്തി : സുഖോയ് 30 യുദ്ധ വിമാനത്തില്‍ സഞ്ചരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അസമിലെ തേസ്പൂര് വ്യോമകേന്ദ്രത്തില്‍ നിന്നാണ് രാഷ്ട്രപതി യുദ്ധ വിമാനത്തില്‍ സഞ്ചരിച്ചത്. മൂന്ന് ദിവസത്തെ അസം സന്ദര്‍ശത്തിനായി എത്തിയതായിരുന്നു രാഷ്ട്രപതി.
രാവിലെ 10.30ഓടെ രാഷ്ട്രപതി വ്യോമകേന്ദ്രത്തിലെത്തുകയും നടപടികള്‍ പൂര്‍ത്തിയാക്കി യുദ്ധ വിമാനത്തില്‍ പറക്കുകയായിരുന്നു. യുദ്ധ വിമാനം പറത്തുന്നതിനായി പ്രത്യേക ആന്റി ഗ്രാവിറ്റി സ്യൂട്ട് ഉള്‍പ്പടെ ധരിച്ചാണ് രാഷ്ട്രപതി ദ്രൗപതീ മുര്‍മൂ സഞ്ചരിച്ചത്. രണ്ട് പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ സാധിക്കുന്ന വിമാനത്തില്‍ പൈലറ്റും രാഷ്ട്രപതിയുമാണ് സഞ്ചരിച്ചത്.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മുന്‍ രാഷ്ട്രപതി അബ്ദുര്‍ കലാം, പ്രതിഭ പാട്ടീല്‍ എന്നിവരും സുഖോയ് യുദ്ധ വിമാനത്തില്‍ സഞ്ചരിച്ചിട്ടുണ്ട്. 20 മിനിറ്റം നേരം 800 കിലോമീറ്റര്‍ വേഗതയിലായിരുന്നു പ്രതിഭ പാട്ടിലീല് സുഖോയിയില്‍ സഞ്ചരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: