ജിതിൻ കെ ജേക്കബ്
“എന്റെ കൂറ് എന്നും നെഹ്‌റു കുടുംബത്തോടൊപ്പം” എന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി
ഭാഗ്യം ഗാന്ധി കുടുംബം എന്ന് പറഞ്ഞില്ലല്ലോ…
മകൻ ബിജെപിയിൽ ചേർന്നതിൽ വികാരം കൊണ്ട് പൊട്ടിക്കരഞ്ഞ് ഓവറാക്കി ചളമാക്കേണ്ട സാർ. താങ്കളുടെ കാലം പോലെയല്ല, 65% വരുന്ന ഇന്ത്യൻ യുവജനത ഒരു കുടുംബത്തിന്റെയും അടിമകളായി ഇരിക്കാൻ താൽപ്പര്യപ്പെടില്ല.
അനിൽ ആന്റണിയുടെ നിലവാരം ഒന്നും രാഹുൽ ഗാന്ധിക്ക് ഇല്ല എന്ന് അനിലിന്റെ ഇന്നത്തെ പത്രസമ്മേളനം കാണുമ്പോൾ തന്നെ മനസിലാകും. അത്തരം ഒരാളുടെ കീഴിൽ അടിമയായി ഇരിക്കാൻ ആരെങ്കിലും താൽപ്പര്യപ്പെടുമോ?
പുതിയ പിള്ളേർ ഭാവിയിലേക്ക് ചിന്തിക്കുന്നവരാണ്. അവർ ഭൂതകാലത്തിൽ ജീവിക്കുന്നവർ അല്ല. അവർ 2047 നെ കുറിച്ചൊക്കെ ചിന്തിക്കുമ്പോൾ, ഇവിടെ ഓരോരുത്തർ 1990 കളിൽ എത്തിയിട്ടേ ഉള്ളൂ. അങ്ങനെ ഉള്ള ഒരു നേതൃത്വത്തിന്റെ കീഴിൽ നിൽക്കാൻ ആരും താൽപ്പര്യപ്പെടില്ല സാർ.
കോൺഗ്രസുകാരന്റെ മകൻ ആയത് കൊണ്ട് കോൺഗ്രസ്‌കാരൻ ആയി തന്നെ ജീവിച്ച് സോണിയാജി, രാഹുൽജി, പ്രിയങ്കജി സ്തുതി പാടി ജീവിതം കഴിച്ചു കൂട്ടണോ? അവർക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പോലുമുള്ള അവകാശം ഇല്ലേ?
ആന്റണിക്ക് പറ്റിയ ‘തെറ്റ്’ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു എന്നതാണ്. വിദ്യാഭ്യാസവും, ലോക പരിചയവും കിട്ടിയാൽ ആത്മവിശ്വാസം കൂടും. ആരുടേയും അടിമകൾ ആയി ഇരിക്കില്ല. തങ്ങളെക്കാൾ താഴ്ന്ന നിലവാരം ഉള്ളവർ തങ്ങളെ ഭരിക്കാൻ വന്നാൽ അവർ മൈൻഡ് ചെയ്യില്ല. കുടുംബ മഹിമയൊക്കെ കയ്യിൽ ഇരിക്കത്തെ ഉള്ളൂ.
ക്വാളിറ്റി ഉള്ളവർ ആരെങ്കിലും കോൺഗ്രസിൽ ബാക്കി ഉണ്ടെങ്കിൽ അവരും ഇട്ടിട്ട് പോകും.
അനിൽ ആന്റണി ബിജെപിയിൽ ചേർന്നാൽ അനിലിന്റേത് അല്ലാതെ ബിജെപിക്ക് കേരളത്തിൽ നിന്ന് കൂടുതൽ വോട്ട് കിട്ടും എന്ന് ആരും കരുതുന്നില്ല. ബിജെപി അനിൽ ആന്റണിയെ ഉപയോഗിക്കാൻ പോകുന്നത് അയാളുടെ അക്കാദമിക് മികവിനെ ആയിരിക്കും. ക്വാളിറ്റി ഉള്ള ആളുകളെ ബിജെപി കൈവിടില്ല. ഡൽഹിയിലും, വിദേശത്തും അയാൾക്ക് ഒത്തിരി കാര്യങ്ങൾ രാജ്യത്തിന് വേണ്ടി ചെയ്യാൻ കഴിയും.
മകൻ ആണെങ്കിലും അനിൽ ആന്റണിക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം ഉണ്ട്. വികാരം കൊണ്ട് മകന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ നോക്കേണ്ട.
ജനാധിപത്യ ബോധവും സഹിഷ്ണുതയും സ്വന്തം വീട്ടിൽ ആദ്യം നടപ്പിൽ വരുത്തൂ സർ.. പിന്നീട് സ്വന്തം പാർട്ടിയിൽ. എന്നിട്ട് പോരെ രാജ്യത്തെ ‘തകർന്ന ജനാധിപത്യത്തെ’ കുറിച്ച് കുണ്ഠിതപ്പെടാൻ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: