തിരുവനന്തപുരം: അനില്‍ ആന്റണിയെ കോണ്‍ഗ്രസിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് ശശി തരൂര്‍. എന്നാല്‍ അനില്‍ ആന്റണിയുടെ കോണ്‍ഗ്രസിലെ ജീവിതം അല്പായുസ്സായിപ്പോയി. വെറും നാല് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചെന്ന് മാത്രമല്ല, വിവാദങ്ങളില്‍ കുടുങ്ങി അനില്‍ ആന്റണി കോണ്‍ഗ്രസുകാരുടെ വെറുക്കപ്പെട്ടവനായി.
വെറും നാല് വര്‍ഷത്തിന് ശേഷം അനില്‍ ആന്റണി എത്തിയിരിക്കുന്നത് ബിജെപിയില്‍. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ആണ് അംഗത്വ കാര്‍ഡ് നല്കി അതിന് തുടക്കം കുറിച്ചിരിക്കുന്നത്. ബിബിസി പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിനെതിരെ ആഞ്ഞടിച്ചതോടെയാണ് അനില്‍ ആന്റണി കോണ്‍ഗ്രസിന്റെ കണ്ണിലെ കരടാവുന്നത്.
2019ല്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്ററായി നിയമിക്കപ്പെടുന്നത്. അന്ന് കെപിസിസി മീഡിയ സെല്‍ തലവനായിരുന്ന ശശി തരൂരാണ് അനില്‍ ആന്റണിയെ ആ ചുമതലയിലേക്ക് കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: