Categories: India

ഹനുമാന്‍ ജയന്തി ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്നന്ന് എം പി

Published by

കൊല്‍ക്കത്ത: സ്വന്തം മണ്ഡലമായ ഹൂഗഌയിലെ ഹനുമാന്‍ ജയന്തി ഘോഷയാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്നും  പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തന്നെ തടഞ്ഞുവെന്ന് ആരോപിച്ച്  ബിജെപി എം പി ലോക്കറ്റ് ചാറ്റര്‍ജി. ബംഗാള്‍ പൊലീസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.

തന്റെ മണ്ഡലത്തിലെ മതപരമായ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതില്‍ എന്ത് സാംഗത്യമാണുളളതെന്ന് ലോക്കറ്റ് ചാറ്റര്‍ജി ചോദിച്ചു. മമത സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങളുടെ വികാരമാണ്  അടിച്ചമര്‍ത്തുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

ക്രമസമാധാന പാലനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ലോക്കറ്റ് ചാറ്റര്‍ജി ചൂണ്ടിക്കാട്ടി.

നേരത്തേ രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് ഹൂഗ്ലിയില്‍ അക്രമസംഭവങ്ങള്‍  അരങ്ങേറിയിരുന്നു. പശ്ചിമബംഗാളില്‍ ഹനുമദ് ജയന്തി ആഘോഷങ്ങള്‍ കനത്ത സുരക്ഷയിലാണ് നടക്കുന്നത്. കൊല്‍ക്കത്തയിലെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക