പൂപ്പാറ: കഴിഞ്ഞ ദിവസം ക്ഷേത്രോത്സവത്തിന് ഡ്യൂട്ടിയ്‌ക്കെത്തിയ ശാന്തൻപാറ എസ് ഐ കെ പി ഷാജി മദ്യപിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതോടെ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. ഇടുക്കിയിലെ പൂപ്പാറയിലാണ് സംഭവം.
എസ് ഐ അടിച്ചുപൂസായി നൃത്തം ചെയ്യുന്ന വീഡിയോ:
നൃത്തം ചെയ്ത സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നു എന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഇടുക്കി എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള സുരക്ഷാ ഡ്യൂട്ടിക്ക് എത്തിയതായിരുന്നു എസ്ഐ ഷാജിയും സംഘവും.
ക്ഷേത്രത്തിലെ മൈക്ക് സെറ്റില്‍ നിന്ന് ‘മാരിയമ്മ കാളിയമ്മ’ എന്ന തമിഴ് ഗാനം കേട്ടതോടെ പൊടുന്നനെയാണ് എസ് ഐ നൃത്തം തുടങ്ങിയത്. നൃത്തം നീണ്ടുപോയപ്പോള്‍ നാട്ടുകാര്‍ തന്നെ എസ് ഐയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. എസ് ഐ ഷാജിയുടെ നൃത്തവീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: