ന്യൂദല്‍ഹി: ഇന്ത്യയ്ക്കും കര്‍ണ്ണാടകത്തിനും മോദിയെപ്പോലുള്ള നേതാക്കളും നേതൃത്വവും വേണമെന്ന് നടിയും കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള എംപിയുമായി സുമലത. ഭര്‍ത്താവ് അംബരീഷ് കോണ്‍ഗ്രസ് മന്ത്രിയും എംപിയായിരുന്നെങ്കിലും ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം ബിജെപി പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച സുമലത ഈയിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.
സുമലതതയും മകന് അഭിഷേക് അംബരീഷും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദല്‍ഹിയിലെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന മകന്റെ വിവാഹത്തിനും ഇരുവരും പ്രധാനമന്ത്രിയെ ക്ഷണിച്ചു. അഭിഷേക് അംബരീഷ് പ്രധാനമന്ത്രിക്ക് നേരിട്ട് വാഹക്ഷണക്കത്ത് കൈമാറി.
“ഇന്ത്യയ്ക്കും കര്‍ണ്ണാടകത്തിനും മോദിയെപ്പോലുള്ള നേതാക്കളും നേതൃത്വവും വേണം. ഞാനും മകനും കൂടി പ്രധാനമന്ത്രിയെ കണ്ട് വിവാഹക്ഷണക്കത്ത് നല്കി. അദ്ദേഹം ഞങ്ങളെ അനുഗ്രഹിച്ചു.” – സുമലത ട്വിറ്ററില്‍ കുറിച്ചു.
കൂടിക്കാഴ്ചയില്‍ രാഷ്ട്രീയവും ചര്‍ച്ചാവിഷയമായതായി സുമലത പറഞ്ഞു. “സംസ്ഥാനത്തിന്റെയും (കര്‍ണ്ണാടക) മാണ്ഡ്യ മണ്ഡലത്തിന്റെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. മാണ്ഡ്യയില്‍ വന്നപ്പോള്‍ എന്റെ മണ്ഡലത്തിലെ ജനങ്ങള്‍ പ്രധാനമന്ത്രിയെ അഭിമാനപൂര്‍വ്വം സ്വീകരിച്ച കാര്യം പ്രധാനമന്ത്രി പറഞ്ഞു. മാണ്ഡ്യയോടും കര്‍ണ്ണാടകത്തോടും അഗാധമായ മതിപ്പുള്ള അദ്ദേഹത്തിന് നന്ദി. “- സുമലത ട്വിറ്ററില്‍ എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: