കോട്ടയം: രണ്ടാമത് ജി 20 വികസന കര്‍മ്മ സമിതിയുടെ യോഗം കുമരകത്ത് ഇന്ന് മുതല്‍ ഒമ്പതാം തീയതി വരെ നടക്കും. ജി20 അംഗങ്ങള്‍, ഒമ്പത് ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 80ലേറെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
ഔപചാരിക യോഗത്തിന് മുന്നോടിയായി വികസനത്തിനായുള്ള വിവരങ്ങള്‍ പരിസ്ഥിതിക്കുള്ള ജീവിതശൈലി, ഹരിത പരിവര്‍ത്തനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ക്കായുളള അനുബന്ധപരിപാടിയാണ് ഇന്ന് നടക്കുന്നത്. അന്താരാഷ്ട്ര സംഘടനകള്‍ , നയരൂപകര്‍ത്താക്കള്‍ പൗരസമൂഹം എന്നിവയില്‍ നിന്നുള്ള നിരവധി ഉന്നത വിദഗ്ധരും ഇതില്‍ പങ്കെടുക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറി ദമ്മു രവി നാളെ യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
ഇന്ത്യയുടെ ജി20 അദ്ധ്യക്ഷതയുടെ ആശയമായ ”വസുധൈവ കുടുംബകം” അല്ലെങ്കില്‍ ”ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി” എന്ന വിഷയത്തോടനുബന്ധിച്ച് ഇന്നത്തെ ആഗോള വൈവിദ്ധ്യ വികസന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഉള്‍ച്ചേര്‍ക്കുന്നതുമായ പരിഹാരങ്ങളും കൂട്ടായ പ്രവര്‍ത്തനങ്ങളും കണ്ടെത്താന്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: