ന്യൂദല്‍ഹി : രാഷ്ട്രപതി ദ്രൗപദീ മുര്‍മുവില്‍ നിന്ന് അമ്മ പത്മ പുരസ്കാരം വാങ്ങുന്നത് കാണാന്‍ ബ്രിട്ടണിന്റെ പ്രഥമ വനിതയായ അക്ഷത എത്തിയത് അതിഥികളില്‍ ഒരാളെന്ന സാധാരണ നിലയില്‍. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്. നാരായണ മൂര്‍ത്തിയുടെ ഭാര്യയുമായ സുധ മൂര്‍ത്തിക്ക് പുരഗസ്കാരം വാങ്ങുന്നത് കാണാനായി എത്തിയതാണ് അവര്‍.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ യാതൊന്നും അവകാശപ്പെടാതെ, യുകെ സര്‍ക്കാരിന്റെ സുരക്ഷാസേനയുമില്ലാതെ തികച്ചും സാധാരണക്കാരിയെപ്പോലെയാണവര് രാഷ്ട്രപതി ഭവനില്‍ പുരസ്കാരം വാങ്ങാനായി എത്തിയത്. ചടങ്ങിനെത്തിയ അവര്‍ നാരായണ മൂര്‍ത്തിക്കും സഹോദരന് റോഹന്‍ മൂര്‍ത്തിക്കും സഹോദരി സുനന്ദ കുല്‍ക്കര്‍ണിക്കുമൊപ്പം അതിഥികള്‍ക്കായുള്ള സീറ്റുകളില്‍ ഇരിക്കുകയുമായിരുന്നു.
എന്നാല്‍ അവരെ തിരിച്ചറിഞ്ഞ സംഘാടകര്‍ പ്രോട്ടോക്കോള്‍ പ്രകാരം അക്ഷതയെ മുന്‍സീറ്റിലേക്ക് മാറ്റിയിരുത്തി. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അരികെ ഇരുന്നാണ് അവര്‍ പരിപാടിയില്‍ പങ്കെടുത്തത്. ഒപ്പം മറുവശത്തായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പടെയുള്ള പ്രമുഖരും ഈ നിരയിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: