തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കശ്മീരിലേക്ക് റെയില്‍ ടൂറിസമൊരുക്കി ഉല റെയില്‍. കേരളത്തില്‍ നിന്ന് ആരംഭിച്ച് ദല്‍ഹി, അമൃത്സര്‍, വാഗാ അതിര്‍ത്തി, ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, സോന്മാര്ഗ്, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 17ന് യാത്ര ആരംഭിക്കും.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലാണ് യാത്രികര്‍ക്ക് കയറാനുമിറങ്ങാനുമുള്ള സൗകര്യം. 680 പേരാണ് യാത്രയില്‍ ഉണ്ടാകുക. മറ്റുള്ള യാത്രക്കാര്‍ക്ക് ട്രെയിനില്‍ പ്രവേശനമുണ്ടാകില്ല. തേര്‍ഡ് എസി, സെക്കന്‍ഡ് സ്ലീപ്പര്‍ ക്ലാസുകളാണുള്ളത്.
കംഫര്‍ട്ട്, ഇക്കോണമി, ബജറ്റ് കാറ്റഗറികളിലായി 38,880 രൂപ മുതല്‍ 57,876 രൂപവരെയുള്ള ടിക്കറ്റുകളാണുള്ളത്.ഏഴുദിവസത്തെ ഹോട്ടല്താമസം, സൈറ്റ്സീയിങ്ങിനുള്ള വാഹനസൗകര്യം, മലയാളി ടൂര്‍മാനേജര്‍, കോച്ച് സെക്യൂരിറ്റി, ട്രാവല്‍ ഇന്‍ഷ്വറന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് പാക്കേജ്. ട്രാവല്‍ ടൈംസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡാണ് യാത്ര ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: