രാഹുല്‍ എന്ന ഒരു പതിനൊന്നുകാരന് പ്രത്യേക സാഹചര്യങ്ങളില്‍ അവന് നഷ്ടമായ പ്രിയപ്പെട്ട മുത്തശ്ശിയുടെ സാമീപ്യം തിരിച്ചു പിടിക്കാന്‍ നടത്തുന്ന ഹൃദയസ്പര്‍ശിയായ പോരാട്ടം ആണ് കലാധരന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഗ്രാനി എന്ന സിനിമയുടെ കാതല്‍.
ആ പോരാട്ടത്തില്‍ അവന്റെ കടുംബവും സഹപാഠികളും ചുറ്റുമുള്ള പല തരം മനുഷ്യരും വിവിധ രീതികളില്‍ കണ്ണി ചേരുന്നു.ചിരിയും കണ്ണീരും സംഘര്‍ഷങ്ങളും ആഹ്ലാദങ്ങളും ഇട കലര്‍ന്ന അവന്റെ ദൗത്യം ഉദ്വേഗജനകമായി മുന്നേറുന്ന കാഴ്ചകള്‍ സിനിമയില്‍ നിറയുന്നു. പുതിയ കാലത്ത് വൃദ്ധരായ മാതാപിതാക്കള്‍ ഒരു ഭാരമായി തീരുന്ന അണു കുടുംബങ്ങള്‍ എന്ന പൊതു അവസ്ഥക്ക് നേരെയുള്ള ശക്തമായ ഒരു വിരല്‍ചൂണ്ടല്‍ ആണ് ഈ ചിത്രം .
ചെറുമകനെ സ്വന്തം അമ്മയില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുന്ന ഒരു മകന് അതിന്റെ ആത്മസംഘര്‍ഷങ്ങളും, കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും ചിത്രീകരിക്കുന്ന ഈ സിനിമ ഒരു പാഠമാണ് സമകാലിക കേരളത്തിന്.
ആര്‍ദ്ര വികാരങ്ങള്‍ അന്യമാകുന്ന കാലത്തിനും സിനിമകള്‍ക്കും ഇടയില്‍ ഒരു പുത്തന്‍ അനുഭവമാകുന്ന ചിത്രം. ശോഭാ മോഹന്റെ അമ്മൂമ്മ,,ചെറുമോനായി മാസ്റ്റര്‍ നിവിന്‍, രണ്‍ജി പണിക്കരുടെ സന്യാസി എന്നീ കഥാപാത്രങ്ങള്‍ മികച്ചു നില്ക്കുന്നു.ഗാനങ്ങള്‍:കലാധരന്‍, നിര്‍മ്മാണം:തോമസ് കെ ജോസഫ്, തിരക്കഥ, സംഭാഷണം: വിനു ഏബ്രഹാം,ഛായാഗ്രഹണം; ഉണ്ണി മടവൂര്‍, ചിത്രസംയോജനം;വിപിന്‍ മണ്ണൂര്‍, സംഗീതം; എം ജയചന്ദ്രന്, ജെയ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: