ഗാംഗ്‌ടോക്ക്: സിക്കിമില്‍ കഴിഞ്ഞ ദിവസം മഞ്ഞുമലയിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം ഇന്നും തുടര്‍ന്നു. ഗാംഗ്‌ടോക്ക്-നാഥുലാ ജവഹര്‍ലാല്‍ നെഹ്‌റു റോഡിലാണ് അപകടം ഉണ്ടായത്.
അപകടത്തെ തുടര്‍ന്ന് ഇതുവരെ ഏഴ് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ പരിക്കുകളോടെ ചികിത്സയിലുമാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പോലീസ്, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, അതിര്‍ത്തി റോഡ് സംഘടന, പോലീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പോലീസിലെ മലകയറ്റത്തില്‍ പരിശീലനം ലഭിച്ച സംഘാംഗങ്ങളുടെ സേവനം മുതല്‍ക്കൂട്ടായി. ഇന്നും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നെങ്കിലും അപകടത്തിനിരയായ ആരെയും കണ്ടെത്തിയില്ല. മഞ്ഞിനടിയില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: