കൊച്ചി: സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെ ഫ്രാങ്ക് ഡോവെന്‍ നയിക്കും. പ്രധാന പരിശീലകനായ ഇവാന് വുകോമനോവിച്ചിനെ പത്ത് മത്സരങ്ങളില്‍ നിന്ന് എഐഎഫ്എഫ് വിലക്കിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. വുകോമാനോവിച്ചിന്റെ സഹപരിശീലകനായിരുന്ന ഡോവെന്‍ കഴിഞ്ഞ വര്‍ഷമാണ് ബെല്‍ജിയത്തില്‍ നിന്ന് ക്ലബിന്റെ ഭാഗമാക്കുന്നത്.
ബെല്‍ജിയത്തിലും സൗദി അറേബ്യയിലും വിവിധ ക്ലബുകളുടെ ചുമതല വഹിച്ചിട്ടുള്ള വ്യക്തിയാണ് ഫ്രാങ്ക് ഡോവെന്‍. ബെല്‍ജിയം ടീമിന് വേണ്ടി അഞ്ചു മത്സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. കെന്റ് ക്ലബിന് വേണ്ടിയും ദീര്‍ഘകാലം കളിച്ച ഡോവെന്‍ 2008 മുതലാണ് പരിശീലകനായി കരിയര്‍ ആരംഭിച്ചത്. സൂപ്പര്‍ കപ്പിനു പിന്നാലെ എത്തുന്ന ഡ്യൂറാന്‍ഡ് കപ്പിലും ബ്ലാസ്റ്റേഴ്സ് മികവ് തെളിയിച്ചാല്‍ വരുന്ന ഐഎസ്എല്‍ സീസണില്‍ അദ്ദേഹത്തിന് ടീമിനൊപ്പം ചേരാന്‍ സാധിക്കും.
ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിക്കെതിരെ പ്ലേ ഓഫ് മത്സരത്തിനിടെ താരങ്ങളേയും കൂട്ടി കളിക്കളത്തില്‍ നിന്നും ഇറങ്ങിപ്പോയത്തിനെ തുടര്‍ന്നാണ് വ്യുകോമാനോവിച്ചിനെ എഐഎഫ്എഫ് വിലക്കിയത്. ഇതേതുടര്‍ന്ന് സൂപ്പര്‍ കപ്പിലും ഇനി വരാനിരിക്കുന്ന ഡ്യൂറാന്‍ഡ് കപ്പിലും വ്യുകോമാനോവിച്ചിന് പരിശീലകനാവാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: