തിരുവനന്തപുരം: ബലൂണ്‍ വിഴുങ്ങി ഒമ്പത് വയസുകാരന് മരിച്ചു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം അന്തിയൂര്‍ സ്വദേശി ആദിത്യനാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ബലൂണ്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് ആദിത്യനെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഉച്ചയോടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സബിത, രാജേഷ് ദമ്പതികളുടെ മകനാണ്. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെയാണ് കുട്ടി ബലൂണ്‍ വിഴുങ്ങിയത്. ആശുപത്രിയില്‍ എത്തിയത്തിനെ തുടര്‍ന്ന് ശസ്ത്രക്രിയയില്‍ ബലൂണ്‍ പുറത്തെടുത്തു. എന്നാല്‍ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: