ജാന്‍ എ മന്‍, കള്ളനോട്ടം, കേശു ഈ വീടിന്റെ നാഥന്‍, ഗോള്‍ഡ്, കൊള്ള തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബാലതാരം അന്‍സു മരിയ സംവിധായികയാകുന്നു. കോപ്പ് എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞിരമറ്റത്ത് പുരോഗമിക്കുകയാണ്. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയാണ് പത്ത് വയസ്സുകാരി അന്‍സു മരിയ.
കോപ്പ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ടെഫിയെ അവതരിപ്പിക്കുന്നതും അന്‍സുവാണ്. അന്നാ ഫിലിംസാണ് നിര്‍മാണം മദ്യത്തിനും, മയക്കുമരുന്നിനും എതിരെ ടെഫി എന്ന പത്ത് വയസുകാരി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുകയാണ് ഈ ചിത്രം. കൊച്ചു കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ പോലും ഇപ്പോള്‍ മയക്കുമരുന്നുകള്‍ എത്തുന്നു.കൊച്ചു കുട്ടികള്‍ ,അവര്‍ പോലുമറിയാതെ മയക്കുമരുന്നിന്റെ കണ്ണികളായി മാറുന്നു.ഇതിനെതിരെ, പോലീസിനൊപ്പം ചേര്‍ന്ന് ടെഫി എന്ന പത്ത് വയസുകാരി പോരാടുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളാണ് കോപ്പ് എന്ന ചിത്രം പറയുന്നത്.
അന്നാ ഫിലിംസിനു വേണ്ടി അന്‍സു മരിയ സംവിധാനം ചെയ്യുന്ന കോപ്പ് ചിത്രീകരണം പുരോഗമിക്കുന്നു. കഥ – അബ്ദുള്‍ ഖാദര്‍ ,ക്യാമറ -സല്‍മാന്‍ ഫറൂഖ്, ആര്‍ട്ട് – അന്‍സു മരിയ, മേക്കപ്പ് – ഹസീന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇസ്മയില്‍, കോര്‍ഡിനേറ്റര്‍ -സി.ടി. മനോഹരന്‍, അസോസിയേറ്റ് ഡയറക്ടര്‍ – ഹാരിസ, അസിസ്റ്റന്റ് ഡയറക്ടര്‍ – ശ്രീജിത്ത്, പി.ആര്‍.ഒ- അയ്മനം സാജന്‍. പ്രശാന്ത് കാഞ്ഞിരമറ്റം, ചാലി പാല, അംബികാ മോഹന്‍, എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: