തിരുവനന്തപുരം: മധു കേസിലെ പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്നും സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിധിക്കെതിരെ സര്‍ക്കാര്‍ ജില്ലാ സെക്ഷന്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേസില്‍ സാക്ഷികളെ വരെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായത് ഗൗരവമായി കാണേണ്ടിയിരുന്നു. പൊലീസും സര്‍ക്കാരും പ്രതികള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. മധുവിന് നീതി കിട്ടിയില്ലെന്ന മധുവിന്റെ സഹോദരിയുടെ വാക്കുകള്‍ കേരളത്തിലെ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധമാണ്. മധുവിന്റെ കുടുംബത്തിന്റെ പോരാട്ടം വിഫലമാകില്ല.
ബിജെപി മധുവിന്റെ കുടുംബത്തിനൊപ്പം നില്ക്കും. 2018ലെ കേസ് ഇത്രത്തോളം നീണ്ടു പോയത് സര്‍ക്കാരിന്റെ നിസംഗത കാരണമാണ്. ഒരു വര്‍ഷം ഈ കേസ് നോക്കാന്‍ ജഡ്ജി പോലുമുണ്ടായില്ല. സര്‍ക്കാര്‍ ഫീസും സൗകര്യങ്ങളും കൊടുക്കാത്തതിനാല്‍ മൂന്ന് പ്രോസിക്യൂട്ടര്‍മാരാണ് കേസില്‍ നിന്നും പിന്മാറിയത്. ഇപ്പോഴുള്ള പ്രോസിക്യൂട്ടര്‍ക്കും ഫീസും സൗകര്യങ്ങളും ഒരുക്കാതെ കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും പാലക്കാട്ടെ മാദ്ധ്യമ പ്രവര്‍ത്തകരുടെ ജാഗ്രതയുമാണ് ഇങ്ങനെയൊരു ശിക്ഷയെങ്കിലും പ്രതികള്‍ക്ക് വാങ്ങി കൊടുത്തതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: