ന്യൂദല്‍ഹി :പിന്നാക്ക സമുദായങ്ങളെ അപമാനിച്ചതിന് കോടതി ശിക്ഷിച്ച രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ നിയമപോരാട്ടത്തെ ജനാധിപത്യത്തിന് വേണ്ടിയുളള പോരാട്ടമായി കോണ്‍ഗ്രസ് വ്യാഖ്യാനിക്കുന്നതെന്തിനെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രാഹുലിനെ സംരക്ഷിച്ച് കൊണ്ട് ഏത് നിലയിലേക്കും പാര്‍ട്ടി തരംതാഴുമെന്ന് വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.
മുമ്പ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനും അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ മാത്രം എന്തിനാണ് ഇത്രയും വിവാദമെന്ന് ജ്യോതിരാദിത്യ സിന്ധ്യ ചോദിച്ചു. രാഹുല്‍ ഗാന്ധിക്ക് പ്രത്യേക പരിഗണന നല്‍കുകയാണ്. കോടതിയില്‍ രാഹുലിനെ ഒരു പറ്റം കോണ്ഗ്ര സ് നേതാക്കളാണ് അനുഗമിച്ചത്. കോടതിയെ സമ്മര്ദ്ദത്തിലാക്കാനാണിത്.
താന്‍ ഗാന്ധിയാണെന്നും ഗാന്ധി മാപ്പ് പറയില്ലെന്നുമുളള രാഹുലിന്റെ പ്രസ്തവന അത്ഭുതപ്പെടുത്തുന്നതാണ്. ഗാന്ധി കുടുംബത്തിന് പ്രത്യേകം നിയമം വേണമെന്ന് വരെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ്് നേതാവ് പറയുകയുണ്ടായെന്നും ജ്യോതിരാദിത്യ സിന്ധ്യ ചൂണ്ടിക്കാട്ടി. ചിലര്‍ ഒന്നാംകിട പൗരന്മനാരും മറ്റുളളവര്‍ മൂന്നാം കിടക്കാരുമാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ ദേശവിരുദ്ധമാണ്. മാപ്പ് പറയുന്നത്് കുറച്ചിലല്ല. എന്നാല്‍ തങ്ങള്‍ എല്ലാവര്ക്കും മുകളിലാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്നും ജ്യോതിരാധിത്യ സിന്ധ്യ ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: