Categories: Kerala

മീഡിയ വണ്‍ വിലക്ക് സുപ്രീം കോടതി റദ്ദാക്കി; നാലാഴ്ചയ്‌ക്കകം ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാനും നിര്‍ദേശം

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. മാധ്യമസ്വാതന്ത്ര്യം എന്നത് ജനാധിപത്യത്തില്‍ വളരെ വലുതാണെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ലെന്നും കോടതി നിരീക്ഷിച്ചു

Published by

ന്യൂദല്‍ഹി: രാജ്യവിരുദ്ധ വാര്‍ത്തകളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ  മീഡിയവണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. മാധ്യമസ്വാതന്ത്ര്യം എന്നത് ജനാധിപത്യത്തില്‍ വളരെ വലുതാണെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ലെന്നും കോടതി നിരീക്ഷിച്ചു. മീഡിയവണിന്റെ ലൈസന്‍സ് നാലാഴ്ചയ്‌ക്കകം പുതുക്കിനല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക