ന്യൂദല്‍ഹി: കൊച്ചിയില്‍ നടന്ന കട്ടിങ്ങ് സൗത്ത് വിഘടനവാദ മീഡിയ കോണ്‍ക്ലേവില്‍ പങ്കാളികളായ ന്യൂസ് മിനിട്ട്, ന്യൂസ് ലൗണ്‍ ട്രി പോര്‍ട്ടലുകളുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് എന്‍ഐഎയും ഇഡിയും അന്വേഷണം ആരംഭിച്ചു.
ഇന്ത്യയില്‍ തീവ്രവാദ ഫണ്ടിങിന് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ മറയാക്കുന്നതായി തെളിഞ്ഞിരുന്നു. മറ്റൊരു ജമ്മു കശ്മീര്‍ പൊലീസ് പ്രത്യേക സംഘം എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇക്കാര്യം വെളിപ്പെടുത്തുയും ചെയ്തു.വിദേശ ഫണ്ട് ഉള്‍പ്പെടെ ഇത്തരത്തില്‍ തീവ്രവാദികളുടെ കയ്യിലേക്ക് എത്തുന്നുണ്ട്.
ദേശീയ മുഖ്യധാരാ മാധ്യമങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കിനേക്കാള്‍ പതിന്മടങ്ങ് നിരക്കാണ് തീരെ കുറവു വാര്‍ത്തകളുള്ള ഇത്തരം പോര്‍ട്ടലുകള്‍ ഈടാക്കുന്നത്. കൂടാതെ സബ്‌സ്‌െ്രെകബര്‍മാരെ വിഐപി , വിവിഐപി , ഗെയിം ചേഞ്ചര്‍ തുടങ്ങി വിവിധ കാറ്റഗറികളാക്കി ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ പിരിച്ചെടുക്കുന്നു.
വിവിഐപി , ഗെയിം ചേഞ്ചര്‍ തുടങ്ങി വിവിധ കാറ്റഗറികളാക്കി ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ പിരിച്ചെടുക്കുന്നു. പോര്‍ട്ടല്‍ ഉടമകള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാനും ഇത്തരം സബ്‌സ്‌ക്രിപ്ഷന്‍ ദുരുപയോഗിക്കുന്നുണ്ട്. പെയ്ഡ് ന്യൂസ് പ്രതിഫലവും ഇത്തരത്തില്‍ സ്വീകരിക്കുന്നുണ്ട്.
ദ് കശ്മീര്‍ വാല ഡിജിറ്റല്‍ മീഡിയയുടെ പേരാണ് കുറ്റപത്രത്തില്‍ എടുത്തു പറയുന്നതെങ്കിലും ഇന്ത്യയില്‍ പലയിടത്തും ഇത്തരം ദുരൂഹമായ സിജിറ്റല്‍ മീഡിയ സബ്‌സ്‌ക്രിപ്ഷന്‍ നിലവിലുണ്ട്.
കൊച്ചിയില്‍ കട്ടിങ്ങ് സൗത്ത് കോണ്‍ക്ലേവില്‍ പങ്കാളികളായ ന്യൂസ് മിനിട്ട്, ന്യൂസ് ലൗണ്‍ ട്രി പോര്‍ട്ടലുകളും ദുരൂഹമായ സബ്‌സ്‌ക്രിപ്ഷന്‍ മോഡലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
തീവ്രവാദ സംഘടനകളെ പിന്തുണയ്‌ക്കുന്നവര്‍ സബ്‌സ്‌ക്രിപ്ഷന്‍ മാര്‍ഗത്തില്‍ അയക്കുന്ന തുകകള്‍ ഫലത്തില്‍ ഹവാലയായി വന്‍ തുകയായി തീവ്രവാദികളുടെ കയ്യിലെത്തുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കേരള മീഡിയ അക്കാദമിയും കേരള പത്രപ്രവര്‍ത്തക യൂണിയനും കട്ടിങ്ങ് സൗത്ത് കോണ്‍ക്ലേവില്‍ പങ്കാളികളായിരുന്നു. പരിപാടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി രണ്ടിന്റേയും ഉത്തരവാദിത്വപ്പെട്ടവരേയും ചോദ്യം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: