ന്യൂദല്‍ഹി: ദല്‍ഹി മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മയായ യുവകൈരളി സൗഹൃദവേദിയുടെ 2023-24 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.എസ്. ഗംഗ പ്രസിഡന്റും എസ്.ജി. വിശ്വേശ്വരന് ജനറല്‍സെക്രട്ടറിയും ജെ. മാധവ് ട്രഷററുമാണ്.
മറ്റുഭാരവാഹികള്‍: ജെ. ജയപ്രകാശ്, വിജോയ് വി. പണിക്കര്‍, മഞ്ജുള സി. നമ്പ്യാര്‍, രശ്മി മേനോന് (രക്ഷാധി കാരിമാര്‍), വിഷ്ണു അരവിന്ദ്(സഹരക്ഷാധികാരി), അനഘ നന്ദാനത്ത് (വര്‍ക്കിംഗ് പ്രസിഡന്റ്), എ. സഞ്ജയ്, വിഷ്ണുപ്രിയ സോഹന്‍, കെ.എന്‍. ശ്രീധരന് (വൈസ് പ്രസിഡന്റുമാര്‍), നിരഞ്ജന കിഷന്, ആര്. അശ്വതി കൃഷ്ണ, എന്‍. അഖില, ജി. അദ്വൈത് (ജോയിന്റ് സെക്രട്ടറിമാര്‍), റിംജു രവീന്ദ്രന്, വി.പി. സന്മയാ സൈജന്, ഐശ്വര്യ ശ്രീനിവാസന്, ജെ. അനിരുദ്ധ്, കാശി വിശ്വനാഥ്, വി.പി. ആദിത്യന്, ജിത്തു ഷേണായ്, രാഹുല്‍ രാജീവ്, ആര്.എസ്. ദേവിനന്ദന, ദേവഗംഗ ഷിന്‍ഡെ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍).
ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ദൗലത് റാം കോളേജില്‍ ചേര്‍ന്ന മൂന്നാമത് വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിഷ്ണു അരവിന്ദ് അധ്യക്ഷനായി. ദൗലത് റാം കോളേജ് പ്രിന്‍സിപ്പാള്‍ സവിത റോയ്, ജെഎന്‍യു പ്രൊഫസര്‍ ശ്രീകേഷ്, പി. ബാലചന്ദ്രന് എന്നിവര്‍ സംസാരിച്ചു. അനഘ നന്ദാനത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: